കാണ്ഡമാൽ കലാപത്തിന് ഇരയായവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി

കാണ്ഡമാൽ : കാണ്ഡമാൽ കലാപത്തിന് ഇരയായവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി.ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനമായ നവംബർ 24 ന് ആയിരുന്നു ദിവ്യകാരുണ്യ സ്വീകരണം .

കട്ടക് – ഭുവനേശ്വർ ആർച്ച്ബിഷപ് ജോൺ ബർവ മുഖ്യ കാർമ്മികനായിരുന്നു . സി .സി . ബി .ഐ .ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. സ്റ്റീഫൻ ആലത്തറ വിശിഷ്ടാതിഥി ആയിരുന്നു . കാണ്ടമാലിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു .

“എൻ്റെ അച്ഛനെ സംബന്ധിച്ചു ഈ നിമിഷം വളരെ സന്തോഷമാകുമായിരുന്നു .പക്ഷെ ഈ സ്വർഗീയ നിമിഷത്തിനു സാക്ഷിയാകാൻ അച്ഛനില്ല .എൻ്റെ അച്ഛൻ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു” . 2008 ലെ ക്രൈസ്‌തവ വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മകളായ കല്പനോ ഡിജിൽ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു . കാണ്ടമാലിലെ ക്രൈസ്‌തവരുടെ വിശ്വാസം ലോകത്തിനു മുഴുവൻ പ്രചോദനമാണെന്നും അവരോടു നാം കടപ്പെട്ടിരിക്കുന്നു എന്നും ഡോ .സ്റ്റീഫൻ ആലത്തറ പറഞ്ഞു .


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<