കുട്ടിയുടെ ജാതി- അച്ഛന്‍റെയോ അമ്മയുടേയോ ?

കുട്ടിയുടെ ജാതി- അച്ഛന്‍റെയോ

അമ്മയുടേയോ ?

 

എന്ത് ചോദ്യമാണിത് എന്നാവും ചിന്ത ! കുട്ടിയുടെ ജാതിക്കെന്താ ഇത്ര പ്രസക്തി. ഇന്ത്യയില്‍ ജാതിയുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ സംവരണം. കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാള്‍ ലത്തീനും മറ്റെയാള്‍ ഒബിസി യില്‍ ഉള്‍പ്പെടാത്ത (സിറിയന്‍/മലങ്കര/മറ്റേതെങ്കിലും വിഭാഗങ്ങള്‍) ആളുമമാമണെങ്കില്‍ കുട്ടിക്ക് സംവരണ വിഷയങ്ങളില്‍ ഏത് ജാതി പറയും – അതാണ് ചോദ്യം.

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ഒ ബി സി വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ലഭ്യമാകുന്ന എല്ലാ സംവരണ ആനുകൂല്യങ്ങളും നല്‍കണമെന്ന് 1979 ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ് ഉള്ളതാണ്. ഒബിസി സംവരണത്തിന് അര്‍ഹത ഉണ്ടാകണമെങ്കില്‍ റവന്യൂ അധികാരികളില്‍ നിന്നും നോണ്‍ ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഇന്ന് ഒബിസി സംവരണ അപേക്ഷകള്‍കൊപ്പം നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നുള്ളത് നിയമാനുസൃത രീതിയായി മാറി. എന്നാല്‍ അത്തരത്തില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് വരുമാനത്തിന്‍റെയും ഔദ്യോഗിക പദവിയുടെയും അടിസ്ഥാനത്തില്‍ അര്‍ഹതയുണ്ടെങ്കിലും മിശ്രവിവാഹിതരായ മാതാപിതാക്കളില്‍ ഒരാള്‍ മുന്നോക്കവിഭാഗമാണെങ്കില്‍ (സിറിയന്‍, മലങ്കര, തുടങ്ങിയവ) മക്കള്‍ ലത്തീന്‍ റീത്തില്‍ ചേര്‍ന്ന് ലത്തീന്‍ കത്തോലിക്കരായി രേഖകള്‍ പ്രകാരം ജീവിച്ചുവരുകയാണെങ്കിലും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല എന്ന ഒരു സര്‍ക്കുലര്‍ ഇടക്കാലത്ത് ഉണ്ടായിരിന്നു.

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് സംവരണത്തിനെന്തായിരുന്നു തടസ്സം ?

ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് മാതാപിതാക്കളുടെ സാമൂഹ്യ അവസ്ഥ അനുസരിച്ചാണ് എന്നതില്‍ തര്‍ക്കമില്ല. അതിന്‍റെ ഉദ്ദേശം സാമൂഹികമായി പിന്നാക്കാവസ്ഥയിലുള്ള മാതാപിതാക്കളുടെ മക്കളാണ് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്നതാണ്. അത്തരത്തില്‍ മാതാപിതാക്കളുടെ പിന്നോക്കാവസ്ഥ പരിശോധിക്കുന്ന ഘട്ടത്തില്‍ മാതാപിതാക്കളില്‍ ഒരാള്‍ മുന്നോക്ക വിഭാഗത്തില്‍ പെടുന്ന ആളാണെങ്കില്‍ അവിടെ സാമൂഹിക പിന്നാക്കാവസ്ഥ ഉള്ളതായി കണക്കാക്കേണ്ടതില്ല എന്ന് എന്ന് സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗസ്ഥര്‍ ഇറക്കിയിട്ടുള്ള ചില സര്‍ക്കുലറുകള്‍ ഉണ്ടായിരുന്നതു കൊണ്ടാണ് മാതാപിതാക്കളില്‍ ഒരാള്‍ മുന്നോക്ക വിഭാഗത്തില്‍ പെടുന്ന കേസുകളില്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യു അധികാരികള്‍ തയ്യാറാകാതിരുന്നത്.

എന്താണ് യാഥാര്‍ത്ഥ്യം?

നിലവില്‍ സുപ്രീം കോടതി വിധിയനുസരിച്ച് പിതാവിന്‍റെയോ മാതാവിന്‍റയോ ജാതി എന്നല്ല, ഏത് ജാതിയില്‍ ആണ് കുട്ടി വളര്‍ന്നു വരുന്നത് എന്ന് റവന്യൂ അധികാരികളുടെ കണ്ടെത്തലിനാണ് പ്രസക്തി. അത്തരത്തില്‍ പിന്നാക്ക ജാതിയുടെ പിന്നാക്കാവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടിയാണെങ്കില്‍ മിശ്രവിവാഹിതരുടെ മക്കള്‍ എന്ന പരിഗണനയില്‍ മാതാപിതാക്കളില്‍ ഒരാളുടെ പിന്നാക്കവസ്ഥയിലൂടെ സംവരണം അവകാശപ്പെടാം. ഇക്കാര്യം സ്പഷ്ടീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2019 മെയ് മാസം 8 ന് ഒരു ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ അതിന്‍റെ മറവില്‍ മാതാപിതാക്കളില്‍ ഒരാള്‍ ലത്തീന്‍ ആണെങ്കിലും ലത്തീന്‍ സമുദായാംഗമല്ലാതെ ജീവിക്കുന്ന പലരും മാതാപിതാക്കളില്‍ ഒരാള്‍ ലത്തീന്‍ ആണ് എന്നതിന്‍റെ പേരില്‍ സംവരണാനുകൂല്യങ്ങള്‍ തേടുകയും അതുവഴി ലത്തീന്‍ കത്തോലിക്ക ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങള്‍ കുറയുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 2019 നവംബര്‍ മാസം 7 ന് സര്‍ക്കാര്‍ വീണ്ടും സ്പഷ്ടീകരണ മറുപടി പുറത്തിറക്കിയിരുന്നു.

നിലവിലെ അവസ്ഥ എന്ത്?

മിശ്രവിവാഹിതര്‍ക്കുണ്ടാകുന്ന കുട്ടിയുടെ സ്കൂളില്‍ ചേര്‍ത്തിട്ടുള്ള ജാതി പിന്നാക്കവിഭഗത്തില്‍ പെടുന്നതാണെങ്കില്‍ (ലത്തീന്‍ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം – ലത്തീന്‍ കത്തോലിക്ക) എന്നാണെങ്കില്‍ ആ ജാതിയുടെ അടിസ്ഥാനത്തില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് എന്നാണ് നിലവില്‍ ഇക്കാര്യത്തില്‍ ഏറ്റവും ഒടവില്‍ പുറത്തിയക്കിയ വിശദീകരണം. അതിനര്‍ത്ഥം മാതാപിതാക്കളില്‍ ഒരാള്‍ ലത്തീന്‍ ആയതുകൊണ്ടുമാത്രം കാര്യമില്ല; മക്കളുടെ സ്കൂള്‍ രേഖകളില്‍ ലത്തീന്‍ എന്നു തന്നെ ആകണം. അതിനര്‍ത്ഥം അവര്‍ ലത്തീന്‍ സമുദായംഗങ്ങളായി ജീവിക്കുന്നവരാകണം എന്നു തന്നെയാണ്.
(കത്തോലിക്കർക്കിടയിലെ മിശ്രവിവാഹം ആസ്പദമാക്കിയാണ് എഴുതിയത്)

 

കടപ്പാട്: ഷെറി തോമസ്


Related Articles

ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ ബൽജിയത്തിലേക്ക്

ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ. ബൽജിയത്തിലേക്ക്. കൊച്ചി: ബെല്ജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി ചേർന്നുള്ള ‘അറോറ’ പദ്ധതിയുടെ ഭാഗമായി 3 -മത്തെ ബാച്ചിൽ 36 നഴ്‌സുമാർ ഡച്ച്

ഹോം മിഷൻ രൂപീകരിച്ചു

ഹോം മിഷൻ രൂപീകരിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതിനായി ഹോം മിഷൻ ടീം രൂപീകരിച്ചു. മുൻ വർഷങ്ങളിൽ

ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന്

ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന് കൊച്ചി: ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ കൊമ്പ്രെരിയ തിരുനാളിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<