“കോന്നുള്ളിസ് തിയ്റംസ്” ന്റെ ഉപത്ജാതാവായ കോന്നുള്ളിയച്ചന്റെ ഓർമ ദിനം ഇന്ന്

“കോന്നുള്ളിസ് തിയ്റംസ്” ന്റെ

ഉപത്ജാതാവായ

കോന്നുള്ളിയച്ചന്റെ ഓർമ ദിനം

ഇന്ന്.

 

ഇന്ന് (03.2.22) നമ്മുടെ അതിരൂപതാഗമായിരുന്ന ഡോ. അഗസ്റ്റിൻ കോന്നുള്ളിയുടെ ചരമ വാർഷികമാണ്. എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ ഗണിതാധ്യാപകനും പ്രിൻസിപ്പലും ആയിരുന്നു ചത്യാത്ത് ഇടവകാംഗമായിരുന്നു കോന്നുള്ളിയച്ചൻ. തന്റെ 20-ാം വയസിൽ സ്വന്തമായി ഗണിത ശാസ്ത്രത്തിൽ രണ്ടു തിയറങ്ങൾ അച്ചൻ കണ്ടുപിടിച്ചു. കാൻഡി പേപ്പൽ സെമിനാരിയിൽ നിന്നും വൈദികപരിശീലനം പൂർത്തിയാക്കി പൗരോഹിത്യം സ്വീകരിച്ച കോന്നുള്ളിയച്ചൻ സെന്റ് ആൽബർട്സ് കോളജിൽ അധ്യാപകനായി. ശേഷം പ്രിൻസിപ്പലും ഒടുവിൽ വിരമിച്ച ശേഷം പ്രൊഫസർ എമിരിത്തൂസായും സേവനം ചെയ്തു.

ഇന്ത്യയിലല്ല ജെർമനി, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര പ്രബന്ധങ്ങൾ വെളിച്ചം കണ്ടത്. തയ്യാറാക്കുന്ന ഓരോ ഗണിതശാസ്ത്രപ്രബന്ധവും അദ്ദേഹം വിദേശരാജ്യങ്ങളിലേക്കയച്ചു കൊടുക്കുക പതിവായിരുന്നു. അതോടൊപ്പം കൽക്കട്ടയിലെ ഒരു ലൈബ്രറിക്കും. ഒരിക്കൽ അദ്ദേഹം അയച്ച ഒരു പ്രബന്ധം നാലു വർഷത്തിനുശേഷം അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി പഠിച്ച് അന്നത്തെ കേരള യൂണിവേഴ്സിറ്റിയെ അറിയിച്ചതനുസരിച്ചാണ് (അന്നത്തെ കേരളത്തിലെ ഏക യൂണിവേഴ്സിറ്റി) അഗസ്റ്റിനച്ചനെ ക്ഷണിച്ചു വരുത്തി ഡോക്ടറേറ്റ് നല്കി ആദരിച്ചത്. ‘ജ്യോമെട്രി ഓഫ് ദ് സിംപ്ലെക്സ്’ (Geometry of the Simplex) എന്ന അച്ചന്റെ ഗവേഷണങ്ങളിലൊന്നിനായിരുന്നു അത്. കേരള സർവകലാശാല ഗണിതശാസ്ത്രത്തിൽ നല്കിയ പ്രഥമ ഗവേഷണ ബിരുദ (Ph.D)മായിരുന്നു അത്. കോന്നുള്ളി അച്ചന്റെ മറ്റൊരു പ്രസിദ്ധ ഗണിതശാസ്ത്ര ഗവേഷണ പ്രബന്ധമാണ് “കോന്നുള്ളീസ് തിയറംസ്’. വെക്ടർ മൾട്ടിപ്പിൾസ് സിദ്ധാന്തത്തിന്റെ (Augustine O. Konnully, Mathematics of Vector Multiples or Number-Plus Extension, Princeton University Press) അനന്തസാധ്യതകൾ ആ പ്രബന്ധത്തിലൂടെ അദ്ദേഹം ഗണിതശാസ്ത്ര ലോകത്തിനു തുറന്നുകൊടുത്തു.

1964-ൽ ലണ്ടൻ മാത്തമാറ്റിക്കൽ സൊസൈറ്റി കോന്നുള്ളിയച്ചന്റെ Orthocentre of a Simplex എന്ന തിയറം പ്രസിദ്ധീകരിച്ചു (Journal o the London Mathematical Society, 39, (1964), pp. 685-691). 1971 – ൽ ഓസ്ട്രേലിയൻ മാത്തമാറ്റിക്കൽ സൊസൈറ്റി അദ്ദേഹത്തിന്റെ Simplex Self Polar for a Simplex (Journal of the Australian Mathematical Society, Augustine O. Konnully, Simplexes Self Polar for a Simplex, Volume 12, Issue 3, August 1971, pp. 309-314) എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു. 1974-ൽ ഇറ്റലിയിലെ നാഷണൽ അക്കാദമി (Academia Nazionale Dei Lincei) An Incidence Relationship of Hyper Spheres എന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധപ്പെടുത്തി. ഇതു പോലുള്ള (Perspective Simplexes and Tucker Quadrics, Isogonal Conjugates in En, Pivot Theorems in n-Space, An Incidence Relationship of Hyper sphere in En, etc.). മുപ്പതിലധികം തിയറങ്ങളാണ് അദ്ദേഹം ഗണിത ശാസ്ത്രലോകത്തിനു നല്കിയത്. എന്നു വച്ചാൽ, ഗണിതശാസ്ത്രത്തിൽ അദ്ദേഹത്തിനു കിട്ടേണ്ടത് മുപ്പതിലധികം Ph.D ബിരുദങ്ങളെങ്കിലുമാണ്.

വിശ്രമജീവിതം ഗ്രന്ഥരചനയ്ക്കുവേണ്ടിയാണ് അദ്ദേഹം മാറ്റിവച്ചത്. ഈ സമയത്ത് ഗണിതശാസ്ത്ര വിഷയങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ തത്ത്വശാസ്ത്ര ദൈവശാസ്ത്ര വിഷയങ്ങളിലേക്കുമാറി. തത്ത്വശാസ്ത്ര മേഖലയിൽ ചില പ്രസിദ്ധമായ ഗ്രന്ഥങ്ങളും അച്ചന്റേതായുണ്ട്. In Search of a Complete Philosophy എന്ന ഗ്രന്ഥം ഇതിനു ദാഹരണമാണ് (Augustine O. Konnully, In Search of a Complete Philosophy, Oxford University Press, New York). ദൈവശാസ്ത്ര മേഖലയിലെ അച്ചന്റെ സംഭാവനയാണ് Lords Prayer in its proper Theological Context, The Mystery of Man s Life on Earth (രണ്ടു വാല്യങ്ങൾ). 1. Man of Destiny Natural, 2. Man of Destiny Supera Natural.

അതുല്യ പ്രതിഭയായിരുന്നു കോന്നുള്ളിയച്ചൻ. അക്കാലത്ത് സെന്റ് ആൽബർടിലെയോ മഹാരാജാസ് കോളജിലെയോ അധ്യാപകർക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവസാനം എത്തുന്നത് അച്ചന്റെ അടുത്താവും. കോന്നുള്ളിയച്ചനാകട്ടെ, അവയ്ക്ക് നിമിഷനേരം കൊണ്ട് ഉത്തരവും നല്കിയിട്ടുണ്ടാവും. 1998 ഫെബ്രുവരി 3-ാം തീയതി അദ്ദേഹത്തിന്റെ ആത്മാവ് യഥാർഥ ജ്ഞാനത്തിൽ വിലയം പ്രാപിച്ചു.

കടപ്പാട്:

Dr. Antony Pattaparambil (ed.), Sasthra Vismayam Dr. Augustine Konnully,

Alwaye: Ayin publications, 2018.


Related Articles

ആശയ വിനിമയം കുടുംബ ബന്ധങ്ങൾക്ക് അനിവാര്യം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ആശയ വിനിമയം കുടുംബ ബന്ധങ്ങൾക്ക് അനിവാര്യം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : ഉത്തമമായ കുടുംബ ജീവിതത്തിന് ദമ്പതികൾ തമ്മിലുള്ള ആശയ വിനിമയം അനിവാര്യമാണെന്ന്

അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..

അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ്

വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി

വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി.   കൊച്ചി. സ്വാർത്ഥത വെടിഞ്ഞ് ദൈവഹിതമറിഞ്ഞ് ജീവിക്കുന്നതാണ് യഥാർത്ഥ കത്തോലിക്ക വിശ്വാസിയുടെ കടമയെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യൂ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<