കർമ്മം കൊണ്ട് എല്ലാവർക്കും അമ്മയായി മാറിയ സിസ്റ്റർ മേരി ട്രീസ C.T.C യാത്രയായി .
കർമ്മം കൊണ്ട് എല്ലാവർക്കും അമ്മയായി മാറിയ സിസ്റ്റർ മേരി ട്രീസ C.T.C യാത്രയായി .
കൊച്ചി: വരാപ്പുഴ അതിരൂപതയിൽ വർഷങ്ങളോളം സന്യാസിനി സമർപ്പണത്തിന്റെ ആൾരൂപമായി ജീവിച്ച സിസ്റ്റർ മേരി ട്രീസ കോവിഡ് മൂലം മരണമടഞ്ഞു. ഇന്നലെ ( മെയ് 1 ) മരണമടഞ്ഞ സിസ്റ്ററിന്റെ മൃതസംസ്കാര കർമം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തപ്പെട്ടു. വരാപ്പുഴ അതിരൂപതക്കും സി .ടി .സി. സന്യാസിനി സമൂഹത്തിനും ഉണ്ടായ നികത്താനാവാത്ത നഷ്‌ടമാണ് സിസ്റ്ററിന്റെ വിയോഗമെന്ന് വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. അതിരൂപത ലിറ്റർജിക്കൽ കമ്മീഷൻ ജോയിന്റ് സെക്രട്ടറി ആയി നിലവിൽ പ്രവർത്തിക്കുകയായിരുന്നു സിസ്റ്റർ.1959 ൽ ചന്തിരൂരിൽ ചല്ലിത്തറ കുടുംബത്തിലാണ് സിസ്റ്ററുടെ ജനനം.1979 ഓഗസ്റ്റ് 22 നു കർമലീത്താ സഭാംഗമായി പ്രഥമ വൃതവാഗ്‌ദാനം നടത്തി. അന്നുമുതൽ ഇന്ന് വരെ കേരളത്തിനകത്തും പുറത്തും ഏകദേശം 16 വ്യത്യസ്ത ജോലികൾക്കായി നിയോഗിക്കപ്പെട്ടു. ഇതിൽ തന്നെ കൂടുതൽ വർഷങ്ങളും സിസ്റ്റർ ചെലവഴിച്ചത് സോഷ്യൽ സർവീസ് സംബന്ധമായ പ്രവർത്തനങ്ങളിലാണ്. സി. ടി. സി സഭാംഗങ്ങൾ നടത്തിയിരുന്ന ടൈലറിങ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കു വർഷങ്ങളോളം സിസ്റ്റർ അക്ഷീണമായ നേതൃത്വം നൽകി. അതുമൂലം നിർധനരായ നിരവധി യുവതികൾക്ക് അത് ജീവനോപാധിയായി മാറി. പ്രത്യകിച്ചു പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹങ്ങൾക്ക് ധനസഹായം നൽകാൻ സിസ്റ്റർ പല സുമനസുകളുടെയും മുൻപിൽ കൈ നീട്ടുമായിരുന്നു. പള്ളികളിൽ അൾത്താര ഒരുക്കാനും, പലവിധത്തിൽ തകർന്നുപോയ മനുഷ്യരെ കൈപിടിച്ച് ദൈവത്തിലേക്ക് കൊണ്ടുവരാനും സിസ്റ്റർ തന്റെ എളിയ ജീവിതം വലിയ ത്യാഗത്തോടെ മാറ്റിവെച്ചു. ഒപ്പം കേരളത്തിനകത്തും പുറത്തും പള്ളികളിലെ അൾത്താരയിൽ ഉപയോഗിക്കുന്ന വിശുദ്ധ വസ്ത്രങ്ങൾക്ക് സിസ്റ്റർ തന്റേതായ നിറപ്പകിട്ടു നൽകി. വരാപ്പുഴ അതിരൂപതയിലെ ആരാധനക്രമ സംബന്ധമായ ഏതു പൊതുപരിപാടികൾക്കും സിസ്റ്ററിന്റെ സാന്നിധ്യം ഒരു അവിഭാജ്യ ഘടകമായിരുന്നു.
Related Articles
അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം
അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം ആലുവ : എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ‘അൽസാ ത്തി
ലഹരി വിതരണ സംഘങ്ങളുടെകേസുകളുടെ വർദ്ധനവ്, വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ കമ്മീഷൻ
പ്രണയം നടിച്ച് ലഹരി വിതരണ സംഘങ്ങളുടെ ഭാഗമാക്കി മാറ്റപ്പെടുന്ന പെൺകുട്ടികൾ, ലഹരി നൽകി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളുടെ വർദ്ധനവ്, മുതലായവ വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ
ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു.
ജൂബിലി സ്മാരകത്തിന് തറക്കല്ലിട്ടു. കൊച്ചി : വല്ലാർപാടം പള്ളിയുടെ മഹാ ജൂബിലി സ്മാരകമായി തീർത്ഥാടകർക്ക് താമസ സൗകര്യത്തിനായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനകർമം വരാപ്പുഴ