ചെല്ലാനം നിവാസികൾക്ക് ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Print this article Font size -16+
കൊച്ചി : കടൽക്ഷോഭത്തിൻറെയും, കൊറോണ വ്യാപനത്തിൻറെയും ദുരിതത്തിൽ കഴിയുന്ന ചെല്ലാനം നിവാസികൾക്ക് ഒാച്ചന്തുരുത്ത് കുരിശിങ്കൽ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുരിശിങ്കൽ പള്ളിയങ്കണത്തിൽ നടന്ന യോഗത്തിൽ വികാരി ഫാ. ആൻറണി ചെറിയകടവിൽ അധ്യക്ഷത വഹിച്ചു.
സമൂഹത്തിൻറെ വികസനത്തിന് വേണ്ടി എന്നും ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടുള്ളവരാണ് ലത്തീൻ കത്തോലിക്കർ എന്ന് ഫാ. ആൻറണി ചെറിയകടവിൽ പറഞ്ഞു.കേന്ദ്രസമിതി ലീഡർ ശ്രീ. ഷിബു സെബാസ്റ്റ്യൻ ആശംസകൾ നേർന്നു . സഹവികാരി ഫാ. കോശി മാത്യു സ്വാഗതവും, ശ്രീ .നിക്സൺ വേണാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ .കെ.കെ. ജോസഫ് , ജൂഡ് മുക്കത്ത് , കേന്ദ്രസമിതി സെക്രട്ടറി ശ്രീ . ജോർജ്ജ് പങ്കേത്ത് ,ലൂമെൻ ബുള്ളറ്റിൻ എഡിറ്റർ ഡോ. ജൂഡ്സൺ കളത്തിവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
No comments
Write a comment No Comments Yet! You can be first to comment this post!