ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം നാളെ

കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് ആഘോഷിക്കപ്പെടുന്നു.
അദ്ദേഹത്തിൻറെ 51ആം ചരമവാർഷിക ദിനവും കൂടിയായ അന്നേദിവസം വൈകിട്ട് 5 .30ന് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൃതജ്ഞത ദിവ്യബലി അർപ്പിക്കുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ദിവ്യബലിക്കുശേഷം പ്രാർത്ഥനാ ശുശ്രൂഷയും നടത്തപ്പെടുന്നു.
തുടർന്നും എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 7 നും വൈകുന്നേരം 5. 30 നും ഉള്ള ദിവ്യബലിക്കുശേഷം കബറിടത്തിൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തപ്പെടും എന്ന് കത്തീഡ്രൽ വികാരി മോൺസിഞ്ഞോർ ജോസഫ് പടിയാരംപറമ്പിൽ അറിയിച്ചു.
Related
Related Articles
ഭവന പുനരുദ്ധാരണ പദ്ധതി
ഭവന പുനരുദ്ധാരണ പദ്ധതി കൊച്ചി : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ
കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
കൊച്ചി : കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ,കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
അശരണർക്കും നിർദ്ധനർക്കും രോഗികൾക്കും കരുതൽ കരങ്ങളായ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.
കൊച്ചി : കോവിഡിന്റെ ഭീകരാന്തരീക്ഷത്തിൽ, നിരാലംബരും നിർദ്ധനരുമായ സാധുക്കൾക്ക്, ജീവൻരക്ഷാ മരുന്നുകളും ആവശ്യ മരുന്നുകളും കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങൾ സൗജന്യമായി നൽകി. ചേരാനെല്ലൂർ പ്രവർത്തിക്കുന്ന Our