ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്താ.

ദൈവദാസൻ ജോസഫ്

അട്ടിപ്പേറ്റി

മെത്രാപ്പോലീത്താ.

 

കൊച്ചി :  ആധുനിക വരാപ്പുഴ അതിരൂപതയുടെ സ്രഷ്ടാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർച്ച് ബിഷപ്പ്ജോസഫ് അട്ടിപ്പേറ്റി 1934 ഡിസംബർ -21ന് പുതിയ മെത്രാപ്പോലീത്തയായി അവരോധിതനായി.  വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ ഏതദ്ദേശീയ മെത്രാപ്പോലീത്തയും ഇന്ത്യയിലെ ലത്തീൻറീത്തിൽ പെട്ട ആദ്യത്തെ ഏതദ്ദേശീയ മെത്രാപ്പോലീത്തയും ആയിരുന്നു അഭിവന്ദ്യ അട്ടിപ്പേറ്റി പിതാവ്.

അഭിവന്ദ്യഅട്ടിപ്പേറ്റി  പിതാവിന്റെ ഭരണകാലം അതിരൂപതയുടെ ചരിത്രത്തിൽ സുവർണ  ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ്.  അതിരൂപതയുടെ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടിയത് പിതാവിൻറെ സ്വതസിദ്ധമായ ദർശനം കൊണ്ടായിരുന്നു.  ഇന്ന് എറണാകുളം ജില്ലക്കു അഭിമാനസ്തംഭമായി വിരാജിക്കുന്ന സെൻറ് ആൽബർട്സ് കോളേജ് അട്ടിപ്പേറ്റി പിതാവ് അമേരിക്കയിൽനിന്ന് ഭിക്ഷ യാചിച്ചു കൊണ്ടുവന്ന പണം കൊണ്ട് സ്ഥാപിച്ചതാണ്. 

അതിരൂപതയിലെ  മക്കൾക്ക് ഉന്നത വിദ്യാഭ്യാസം ആവശ്യമാണെന്ന് പിതാവ് മനസ്സിലാക്കിയിരുന്നു. വരാപ്പുഴ അതിരൂപതയിലെ ഏകദേശം 30,000 കുടുംബങ്ങൾ നേരിട്ട്   സന്ദർശിച്ച ഏക മെത്രാപ്പോലീത്ത അട്ടിപ്പേറ്റി  പിതാവാണ്. കാത്തലിക്  ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളും  പ്രസ്തുത അതിന്റെ ദീർഘകാലത്തെ തലവനും പിതാവായിരുന്നു.

   അതിരൂപതയിലെ ആതുര ശുശ്രൂഷ രംഗത്ത് പിതാവ് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. എറണാകുളത്തെ ലൂർദ്ആശുപത്രി അതിനു തെളിവാണ്.  പിതാവിൻറെ ഭരണകാലത്ത് 19  ദേവാലയങ്ങൾ അതിരൂപതയിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ലത്തീൻ സമുദായത്തെ ശക്തിപ്പെടുത്തുവാൻ ആയിട്ടാണ്  1967-ൽ പിതാവ് കാത്തലിക് അസോസിയേഷൻ സ്ഥാപിച്ചത്. സമുദായത്തിൻറെ മുഖപത്രമായ  കേരള ടൈംസ് ദിനപത്രത്തെ ഏറ്റവും കൂടുതൽ പരിപാലിച്ചു വളർത്തിയത് അട്ടിപ്പേറ്റി പിതാവായിരുന്നു. നിരാലംബരായ വൃദ്ധജനങ്ങൾക്ക് സാന്ത്വനമേകാൻ നഗരഹൃദയത്തിൽ  ഹൗസ് ഓഫ് പ്രൊവിഡൻസ് സ്ഥാപിച്ചതും പിതാവായിരുന്നു.

” എല്ലാവർക്കും എല്ലാം ആയി തീർന്ന്..” എന്നതാണ് ഡോ. അട്ടിപ്പേറ്റി പിതാവ് തൻറെ മെത്രാഭിഷേക അവസരത്തിൽ സ്വീകരിച്ച മുദ്രാവാക്യം 

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻറെ ”  Who lives if the India dies.. Who dies if the India lives..”  എന്ന പ്രസിദ്ധമായ വാക്കുകൾ അട്ടിപ്പേറ്റി പിതാവിനെ ഏറെആകർഷിച്ചിരുന്നു. 1970 ജനുവരി 21 ആം തീയതി ലൂർദ്ആശുപത്രിയിൽ വച്ച് പിതാവ് കാലയവനികയിൽ മറഞ്ഞു. പരിശുദ്ധ സിംഹാസനം ദൈവദാസൻ പദവിയിലേക്ക് ഉയർത്തുകയുണ്ടായി..

 


Related Articles

‘പള്ളിക്കൊപ്പം പള്ളിക്കൂടം വേണം’  എന്ന കല്പന ഇറക്കിയത്  വി. ചാവറ അച്ചനല്ല ! എങ്കിൽ പിന്നെ ആരാണ്  ???

  (2021 ജൂൺ 1 – ആം തീയതി D C F  Kerala എന്ന ഫേസ് ബുക്ക് പേജിൽ  “പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന മഹത്തായതും

ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമ: അർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമ: അർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി : ബെനഡിക്ട് പതിനാറാമൻ പാപ്പ നിർമ്മലമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് ആർച്ച്ബിഷപ്പ് ഡോ.

സഹിക്കാനും ക്ഷമിക്കാനും നമ്മെ ശക്തിപ്പെടുത്തുന്നു ക്രിസ്തുവിൻറെ പീഡാസഹനം:  ആർച്ച് ബിഷപ്പ്  ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

  കൊച്ചി: പലവിധ പ്രശ്നങ്ങളാൽ ജീവിതത്തിൻറെ താളം തെറ്റുമ്പോൾ എങ്ങനെ സഹിക്കണം എന്നും കഠിനമായ സഹനത്തിലൂടെ  കടന്നു പോകുമ്പോഴും ദൈവത്തിൽ  പ്രത്യാശ വെക്കേണ്ടത് എങ്ങനെയെന്നും ക്രിസ്തു കുരിശു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<