പിടിച്ചെടുക്കുകയാണ് തടിമിടുക്ക് ഉള്ളതുകൊണ്ട് !

കൊച്ചി :  രാജ്യത്തിൻറെ ഭരണഘടനാ രൂപീകരിച്ച സമയം എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്  പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും ആംഗ്ലോയിന്ത്യൻ വിഭാഗത്തിനും, നിയമനിർമാണ സഭകളിൽ  ആർട്ടിക്കിൾ 330, 331,332,333 പ്രകാരം സംവരണം നൽകിയിരുന്നത്.

ആർട്ടിക്കിൾ 334 പ്രകാരം നിശ്ചിത കാലയളവിലേക്ക് ആയിരുന്ന സംവരണം പിന്നീട് കാലാകാലങ്ങളിൽ ഭരണഘടനാഭേദഗതി കളിലൂടെ നീട്ടി നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ ആംഗ്ലോയിന്ത്യൻ വിഭാഗത്തിന് സ്ഥിതി മെച്ചപ്പെട്ടു ,എന്ന് പറഞ്ഞു സംവരണം നിഷേധിക്കുന്നത് അനീതിയാണ്.

എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് അവരുടെ സ്ഥിതി മെച്ചപ്പെട്ടത് എന്ന് കേന്ദ്ര ക്യാബിനറ്റ് കണ്ടെത്തിയത് എന്നുകൂടി വെളിപ്പെടുത്തണം. മൃഗീയ ഭൂരിപക്ഷം ഉണ്ടെന്നു കരുതി  ഭരണഘടനാ മൂല്യങ്ങൾ തിരുത്താനുള്ള  ശ്രമങ്ങളുടെ ഭാഗമാണിത്. തീരുമാനമെടുക്കുന്ന വേദികളിൽ അധികാര പങ്കാളിത്തം ഇല്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നടപടി.

 

അഡ്വ. ഷെറി .ജെ .തോമസ്


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<