ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം തെളിയിച്ചു
ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം
തെളിയിച്ചു.
കൊച്ചി: എൻ.ഐ.എ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻസ്വാമിക്ക് നേരിടേണ്ടിവന്ന ഭരണകൂട ഭീകരതയിലും മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ച് കെ.എൽ.സി.എവരാപ്പുഴ അതിരൂപത പ്രതിഷേധപ്പന്തം തെളിയിച്ചു.
നിരപരാധിയായ വന്ദ്യ വൈദികൻ എൻ.ഐ.എ കസ്റ്റഡിയിൽ മരണപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് കെ.എൽ.സി.എ ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻറ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി.
രാജ്യത്തെ ആദിവാസികളും സാധാരണക്കാരുമായ മനുഷ്യരുടെ നീതിക്കു വേണ്ടി സ്വന്തം ജീവൻ ത്യജിച്ച മഹാമനുഷ്യനായിരുന്നു ഫാ.സ്റ്റാൻസ്വാമി. ഭരണകൂട ഭീകരതയുടെ മനുഷ്യത്വരഹിതമായ കടന്നുകയറ്റത്തിൻ്റെ ദുരന്തഫലമാണ് ഇദ്ദേഹത്തിൻ്റെ അന്ത്യമെന്ന് അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ പറഞ്ഞു. അതിരൂപത വൈസ് പ്രസിഡൻ്റ് റോയ് പാളയത്തിൽ, ഭാരവാഹികളായ മോളി ചാർളി, ബാബു ആൻ്റണി, മേരി ജോർജ്, വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്,
സിബി ജോയ്, ഫിലോമിന ലിങ്കൺ എന്നിവർ പ്രസംഗിച്ചു
Related
Related Articles
ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം.
ലത്തീൻകാർക്കുള്ള ആദ്യത്തെ സന്ന്യാസസഭ കൂനമ്മാവിൽ ആരംഭം കുറിച്ചിട്ട് 2021 ജൂലൈ 23-ന് 164 വർഷം. കൊച്ചി : ഇന്നു മഞ്ഞുമ്മൽ കർമ്മലീത്ത സഭ എന്നറിയപ്പെടുന്ന ലത്തീൻകാർക്കുള്ള
ലത്തീന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും
കൊച്ചി : 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും തീരപ്രദേശത്ത് താമസിക്കുന്നവരും സാമൂഹികമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുമാണ്. എന്നാല്‍, ഈ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കുന്നത്
കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി : പൊറ്റക്കുഴി കാർഷിക സമിതി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കര നെല്ല് കൃഷി പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം