മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗീകാതിക്രമം നടത്തിയ സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായി രാജ്യമെമ്പാടും വ്യാപക പ്രതിഷേധം ഉയര്‍ന്നു.
മണിപ്പൂരിൽ സ്ത്രീകളെ
നഗ്നരാക്കി ലൈംഗീകാതിക്രമം
നടത്തിയ സംഭവം ആഗോള
തലത്തില്‍ ചര്‍ച്ചയായി
രാജ്യമെമ്പാടും വ്യാപക പ്രതിഷേധം ഉയര്‍ന്നു.
മണിപ്പൂരില്‍ സ്ത്രീകള്‍ കിരാതമായി പീഡിപ്പിക്കപ്പെട്ട സംഭവം: ഭരണകൂടം നിസംഗത വെടിയണമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന്.
കൊച്ചി : മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വനിതകളെ മൃഗീയമായി പീഡിപ്പിക്കുകയും, നഗ്നരാക്കി തെരുവിലൂടെ നടത്തി ഭാരതീയ സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്ത കിരാതമായ നടപടിയ്ക്കെതിരെ കെസിബിസി വനിതാ കമ്മീഷന് സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തി. മെയ് മൂന്നിന് ആരംഭിച്ച കലാപം അവസാനിപ്പിക്കാന്‍ യുക്തമായ ഇടപെടലുകള്‍ ഇനിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ നാണം കെടുത്താന്‍ ഇടയാക്കി. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളെ നിഷ്കരുണം നിരാകരിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വര്‍ഗ്ഗീയ അതിക്രമങ്ങള്‍ക്കും മുന്നില്‍ ഭരണ നേതൃത്വം പുലര്‍ത്തുന്ന നിശബ്ദത ഭയാനകമാണെന്നു സംഘടന ചൂണ്ടിക്കാട്ടി.
യഥാര്‍ത്ഥ കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, സംസ്ഥാനത്തിന്റെ ഭരണം ശരിയായ ദിശയില്‍ പുനഃക്രമീകരിക്കാനും ആവശ്യമായ ഇടപെടലുകള്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും നടത്തണമെന്നും കെസിബിസി വനിതാ കമ്മീഷന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കെസിബിസി വിമന്‍സ് കമ്മീഷന് സംസ്ഥാന എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീമതി ജെയിന് ആന്‍സില്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ പാലാരിവട്ടം, പിഒസിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍, പ്രൊഫ. റീത്താമ്മ, ആനി ജോസഫ്, ഷീജ എബ്രഹാം, മീന റോബര്‍ട്ട്, ലീന ജോര്‍ജ്ജ്, അല്‍ഫോന്‍സാ ആന്റില്‍സ്, സുനിത, ബീന പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി അപമാനിച്ചപ്പോൾ അവഹേളിക്കപ്പെട്ടത് ഇന്ത്യ: പ്രോലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി : വിശ്വാസാചരങ്ങളുടെ പേരു പറഞ്ഞ് മണിപ്പൂരിൽ യുവതികളെ കലാപകാരികൾ വിവസ്ത്രരാക്കി തെരുവിലൂടെ വലിച്ചിഴച്ച് അപമാനിച്ച സംഭവം ഭാരതത്തിന്റെ സത്പേരിന് തീരാക്കളങ്കമായെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. ഇത്തരം അക്രമങ്ങൾ മനുഷ്യമനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. മനുഷ്യരെ ആദരിക്കുവാനും സംരക്ഷിക്കുവാനുമുള്ള പരിശീലനം സാർവത്രികമായി ലഭിക്കണം. വൈകൃത മനസ്സുള്ള ആൾക്കൂട്ടങ്ങളെ കർശനമായ നിയമനടപടികളിലൂടെ നേരിടുവാൻ സർക്കാർ സന്നദ്ധമാകണം. മണിപ്പൂരിൽ അരങ്ങേറിയതുപോലുള്ള ഹീനതയ്ക്കെതിരെ സാമൂഹ്യ മനസ്സാക്ഷിയെ ഉണർത്തുവാൻ മത രാഷ്ട്രീയ നേതൃത്വങ്ങൾ ശക്തമായ പ്രതികരണത്തിനു തയ്യാറാകണം. പ്രതിഷേധ സമ്മേളങ്ങളും നടത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അഭ്യർത്ഥിച്ചു.
കടപ്പാട് : പ്രവാചകശബ്ദം
Related Articles
കേന്ദ്ര മന്ത്രി ജോൺ ബാർല വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു.
കേന്ദ്ര മന്ത്രി ജോൺ ബാർല വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിച്ചു. കൊച്ചി : കേന്ദ്ര മന്ത്രി ജോൺ ബാർല ആർച്ച്ബിഷപ്പ് ഡോ. ജോസഫ്
ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ സമ്മേളനം നവംബർ 30-ന്
ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ സമ്മേളനം നവംബർ 30-ന് “തെരുവിലേക്ക് ഇറങ്ങുക, കേൾക്കുക, അഭിമുഖീകരിക്കുക, ഒപ്പമായിരിക്കുക” എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം.. മുംബൈ: ഇന്ത്യൻ കാത്തലിക്ക്
*സഭാവാര്‍ത്തകള്‍ – 03.12. 23
*സഭാവാര്‍ത്തകള്‍ – 03.12. 23 വത്തിക്കാൻ വാർത്തകൾ ‘മുഖമില്ലാത്തവരുടെ മുഖം’ : സിനിമയ്ക്ക് പാപ്പായുടെപ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാന്‍ സിറ്റി : 2023 നവംബര്‍ 13 ന്