മഴയെത്തോൽപ്പിച്ച മഞ്ഞപ്പടക്ക് വിജയത്തുടക്കം

കൊച്ചി: ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ഐ.എസ്.എൽ.ആറാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എ ടി കെ കെ പരാജയപ്പെടുത്തി മിന്നുന്ന തുടക്കം കുറിച്ചു. മത്സരത്തിന്റെ ആരംഭത്തിൽ അൽപം പിന്നിലായ ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമിയോ ഓഗ് ബെച്ചയുടെ മികവിൽ പൊരുതി നേടിയ ഇരട്ട ഗോളുകൾക്കാണ് എതിരാളികളെ പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ജെറാൾഡ് എം ചുഗാണ് എ ടി കെ ക്കു വേണ്ടി ഗോൾ നേടിയത്.

മത്സരത്തിന് മുൻപ് നടന വർണശബളമായ ചടങ്ങിൽ ഐസ് എസ്എൽ ആറാം പതിപ്പിന് ഗംഭീരമായ തുടക്കം കുറിച്ചു. ബിസിസിഐ നിയുക്ക പ്രസിഡന്റും മുൻ ഇൻഡ്യൻ നായകനുമായ സൗരവ് ഗാംഗുലി, ചലചിത്ര താരവും ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിൽ ഒരാളുമായ ചിരഞ്ജീവി, നിത അംബാനി തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിനെ അവിസ്മരണീയമാക്കി.

കേരളത്തിന്റെ സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കനത്ത മഴയെ അവഗണിച്ചും ആയിരക്കണക്കിന് ആരാധകരാണ് മഞ്ഞപുതച്ച് സ്റ്റേഡിയത്തിലേക്ക് എത്തിയത്.നിസാരം നമ്മളെക്കൊണ്ട് പറ്റും എന്ന ബാനറായിരുന്നു ആരാധകരുടെ ഇടയിൽ ഇന്നലെ ഹിറ്റ്.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<