വിഷു കൈനീട്ടമായി പ്രഭാത ഭക്ഷണം….
Print this article
Font size -16+

ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം കലൂർ ബസ് സ്റ്റാൻഡിനു സമീപം എറണാകുളം MLA ശ്രീ. T. J. വിനോദ് നിർവഹിച്ചു. അടുത്ത രണ്ടാഴ്ച കാലത്തേയ്ക്കാണ് എറണാകുളം നഗരത്തിലെ അഞ്ഞൂറോളം അശരണർക്കായി പ്രഭാത ഭക്ഷണം ഒരുക്കുന്നത്.
കൊച്ചി കോർപറേഷൻ അറുപത്തിയഞ്ചാം ഡിവിഷൻ കൗൺസിലർ ശ്രീ. അരിസ്റ്റോട്ടിലിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഈ പരിപാടി യാഥാർഥ്യമാകുന്നത്. ഭവനരഹിതരും അഥിതി തൊഴിലാളുകളുമായ നഗരവാസികൾക്കായിട്ടാണ് ഈ സംരംഭം നടപ്പിലാക്കുന്നത് എന്ന് സൊസൈറ്റി ഡയറക്ടർ ഫാദർ മാർട്ടിൻ അഴിക്കകത്ത് അറിയിച്ചു.
നല്ല മനസുള്ള ഔദാര്യവതിയായ ഒരു വ്യക്തിയുടെ സാമ്പത്തിക സഹായം ഈ പദ്ധതിയുടെ
പിന്നിലുണ്ട്. സൊസൈറ്റിയുടെ കലൂർ മേഖലയിലെ അനിമേറ്റർ ശ്രീമതി റിയ ലോറൻസും കുടുംബാംഗങ്ങളും ആണ് പ്രഭാത ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നൽകുന്നത്.
Related
No comments
Write a comment
No Comments Yet!
You can be first to comment this post!