വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്

വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്

കൊച്ചി : Verapoly Navadarsan Education Nidhi Ltd കമ്പനിയെക്കുറിച്ച് ഒരു വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. 2018 ഫെബ്രുവരിയിൽ മിനിസ്ട്രീ ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന് കീഴിൽ കമ്പനീസ് ആക്ട് 2013 പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് നവദർശൻ .

വളരെയേറെ ചർച്ചകളുടെയും വിദഗ്ദരുടെ മാർഗ്ഗനിർദ്ദേശങ്ങളുമനുസരിച്ചു രൂപം കൊണ്ട ഈ സ്ഥാപനം നാളിതുവരെയും നിയമം അനുശാസിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് . വിമർശകർ സ്ഥാപനത്തിന്റെ വളർച്ചയല്ല ആഗ്രഹിക്കുന്നതെന്ന് അവരുടെ വരികളിൽ നിന്നു തന്നെ വ്യക്തമാക്കുന്നു.
നിയമപ്രകാരം ഓരോ വർഷവും വാർഷിക പൊതുയോഗം കൂടി പാസ്സാക്കിയ കണക്കുകൾ കഴിഞ്ഞ രണ്ടു വർഷവും ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ചിട്ടുള്ളതാണ്. കണക്കുകൾ പ്രകാരം ആദ്യ വർഷം കമ്പനിക്ക് 12 ലക്ഷം രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കമ്പനിയും അതിന്റെ തുടക്കകാലങ്ങളിൽ ലാഭത്തിലേക്ക് എത്തുക സാധ്യമല്ല. മാത്രവുമല്ല ഒരു കമ്പനി പുതുതായി തുടങ്ങുമ്പോഴുളള ചെലവുകൾ വളരെ വലുതാണ്. വിവിധ തലങ്ങളിലുള്ള വിദഗ്ദരുമായിട്ടുള്ള കൺസൾട്ടേഷൻ ചെലവുകൾ, രജിസ്ടേഷൻ ഫീസ്, അനുബന്ധ നടപടി ചെലവുകൾ, പ്രിന്റിങ്ങ് & സ്റ്റേഷനറി ചെലവുകൾ( പാസ്സ് ബുക്ക്, രസീത്) ഇവ കമ്പനിയുടെ പ്രവർത്തനം തുടങ്ങുന്ന തോടൊപ്പം തന്നെയുള്ള ചെലവുകളാണ്. കൂടാതെ മേൽ പറഞ്ഞ പന്ത്രണ്ടു ലക്ഷം നഷ്ടക്കണക്കിൽ കമ്പനി തന്നാണ്ടു നിക്ഷേപകർക്ക് വകവച്ചു നല്ക്കുന്ന നിക്ഷേപത്തിന്റെ പലിശയും, കളക്ഷൻ വിഹിതവും ചേർന്നിട്ടുള്ള ചെലവുകളാണ്. ആദ്യവർഷം 12 ലക്ഷം നഷ്ടം രേഖപ്പെടുത്തിയ കമ്പനി രണ്ടാം വർഷം നഷ്ടം 10 ലക്ഷത്തിലേക്ക് കുറച്ചു കൊണ്ടുവന്നു എന്നത് എടുത്തു പറയേണ്ടതാണ്. ഏതൊരു സ്ഥാപനത്തെയുംപോലെ നവദർശൻ വിദ്യാഭ്യാസ നിധി കമ്പനിയും വരുന്ന വർഷം അതിന്റെ Break even point ലേക്ക് എത്തും. വരും വർഷങ്ങളിൽ കമ്പനി നഷ്ടം നികത്തി സാവകാശം അതിനെ ലാഭത്തിലേക്കെത്തിക്കാനാകും എന്ന ഉറച്ച വിശ്വാസം കമ്പനിക്കുണ്ട്.
നിധികമ്പനിയെ സംബന്ധിച്ച് എന്തെല്ലാമാണ് പ്രവർത്തന മേഖലകളെന്നും സാധ്യതകൾ എന്തൊക്കെയെന്നും വ്യക്തമായ കാഴ്ചപ്പാടോടെയാണ് കമ്പനി പ്രവർത്തിച്ചു വരുന്നത്. കമ്പനി തുടങ്ങിയപ്പോൾ പ്രഥമ ലക്ഷ്യം അംഗങ്ങളിൽ ലഘു സമ്പാദ്യ ശീലം വളർത്തുകയും അതുവഴി മക്കളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിലേക്കായുള്ള കരുതലുമാണ് ലക്ഷ്യം വച്ചിട്ടുള്ളത്. മറ്റു സാമ്പത്തിക ക്രയവിക്രയങ്ങളിലേക്ക് കടക്കുവാൻ നിലവിൽ കമ്പനി ഉദ്ദേശിക്കുന്നില്ല. ഭാവിയിൽ അങ്ങിനെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ അംഗങ്ങളെ തീർച്ചയായും അറിയിക്കുന്നതാണ്.
കമ്പനി അംഗങ്ങളിൽനിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ കണക്ക് കൃത്യമായി അവരുടെ പാസ്സ് ബുക്കുകളിൽ രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ എല്ലാ വർഷവും കൃത്യമായി ഓഡിറ്റിംഗ് നടത്തി റിപ്പോർട്ടും നല്കിവരുന്നുണ്ട്. ആക്ഷേപിക്കുന്നതു പോലെ ഒരു ധനകാര്യ സ്ഥാപനവും അവരുടെ പാസ്സ് ബുക്കുകളിൽ പലിശനിരക്ക് കാണിക്കാറില്ല . കമ്പനിയുടെ അംഗങ്ങളുടെ ലഘു നിക്ഷേപങ്ങൾക്ക് നിലവിൽ ബാങ്കുകൾ നല്കുന്ന SB a/c പലിശയാണ് നല്കുന്നത് എന്നത് എല്ലാവരെയും വ്യക്തമായി അറിയിച്ചിട്ടുള്ളതും എല്ലാ സാമ്പത്തിക വർഷാവസാനത്തിലും അംഗങ്ങളുടെ നിക്ഷേപത്തിന്റെയും പലിശയുടെയും സ്റ്റേറ്റ് മെൻറുകൾ കൃത്യമായി നല്കുകയും ചെയ്യുന്നുണ്ട്.
കമ്പനിയുടെ രൂപീകരണശേഷം രണ്ടു വാർഷിക പൊതുയോഗങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്. കൃത്യമായ കമ്പനിനിയമങ്ങൾ പാലിച്ചു കൊണ്ട് പ്രാദേശിക ദിനപത്രങ്ങളിൽ പരസ്യം നൽകിയതിനു ശേഷമാണ് പൊതുയോഗങ്ങൾ നടത്തിയിട്ടുള്ളത്. അവസാന പൊതുയോഗം കൊറോണ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് online ആയാണ് നടത്തിയത്.
2008 ൽ തുടങ്ങിയ നവദർശൻ വിദ്യാഭ്യാസ സ്കീം വഴി ഈ കാലയളവിൽ ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾക്ക് 7.32 കോടി രൂപ നല്കുവാൻ നവദർശന് കഴിഞ്ഞിട്ടുണ്ട്. 2018 ൽ പുതിയ സാമ്പത്തിക നിയമങ്ങൾ അനുസരിച്ച് വിദാദ്യാസ സ്കീം പദ്ധതി നിർത്തലാക്കുകയും പുതിയ കമ്പനി രൂപീകരിക്കുകയും ചെയ്തത് അംഗങ്ങളെ കൃത്യമായി അറിയിച്ചിട്ടുള്ളതുമാണ്‌. അംഗങ്ങളുടെ നിക്ഷേപത്തുക നിയമാവലിയിൽ പറഞ്ഞിരിക്കുന്നതുപോലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഭാഗികമായോ പൂർണ്ണമായോ പിൻവലിക്കാനുള്ള സംവിധാനം നാളിതു വരെയും തടസ്സമില്ലാതെ തുടർന്നു വരുന്നു .
അംഗങ്ങൾ നവദർശനിലും അതിന്റെ പ്രവർത്തനങ്ങളിലും അർപ്പിച്ച വിശ്വാസത്തിനും സഹകരണങ്ങൾക്കും നന്ദിയർപ്പിക്കുന്നതോടൊപ്പം നല്ലൊരുനാളെയിലേക്ക് നമുക്കാരുമിച്ചു മുന്നേറാം എന്നും പ്രത്യാശിക്കുന്നു.
അoഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും മാത്രമായിട്ടുള്ള വിശദീകരണമാണ് ഇവിടെ കുറിച്ചിട്ടുള്ളത്. നവദർശൻ നിധികമ്പനിക്കെതിരെയുള്ള വ്യാജപ്രചരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയണമെന്നുമാത്രം അഭ്യർത്ഥിച്ചുകൊണ്ട്,

ഡയറക്ടർ


Related Articles

വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന്

വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ അംഗീകാരം: ശ്രീ. സാജൻ.കെ.ജോർജിന് കൊച്ചി  : വരാപ്പൂഴ അതിരൂപത ആലുവ സെൻറ് ഫ്രാൻസീസ്സ് സേവൃർ ഇടവകാംഗം ശ്രീ സാജൻ.കെ.ജോർജിന് വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ

ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് ആര്‍ക്കെയവ്സിലേക്ക് കൈമാറി

ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് ആര്‍ക്കെയവ്സിലേക്ക് കൈമാറി   കൊച്ചി :  കെഎൽ സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൈതൃകം 2023 മെഗാ ഇവൻ്റിന്

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.   കൊച്ചി : KLCA തേവര യൂണിറ്റും കേരള വ്യവസായ വകുപ്പും കൊച്ചിൻ കോർപ്പറേഷനും സംയുക്തമായി സംരംഭകത്വം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യോഗത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<