ഹോം മിഷൻ രൂപീകരിച്ചു
ഹോം മിഷൻ രൂപീകരിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതിനായി ഹോം മിഷൻ ടീം രൂപീകരിച്ചു. മുൻ വർഷങ്ങളിൽ വിജയകരമായി നടത്തിയിരുന്ന ഈ പരിപാടി കോവിഡ് മൂലം നിർത്തിവച്ചിരിക്കുകയായിരുന്നു. കുടുംബ വിശുദ്ധീകരണ വർഷം ആചരിക്കുന്ന ഈ സാഹചര്യത്തിൽ ഹോം മിഷൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. അവരുടെ സംഗമവും പരിശീലനവും 2023 ജനുവരി 28 ശനിയാഴ്ച ആശീർഭവനിൽ സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. മോൺ. മാത്യു ഇലഞ്ഞിമിറ്റം സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത മിനിസ്ട്രി കോഡിനേറ്റർ റവ. ഫാ. യേശുദാസ് പഴമ്പിള്ളി ആശംസകൾ നേർന്നു. ഒ. എസ്. ജെ. സഭാ പ്രൊവിൻഷ്യൽ റവ. ഫാ. സെബാസ്റ്റ്യൻ ജെക്കോബി പരിശീലന ക്ലാസിന് നേതൃത്വം നൽകി. ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. പോൾസൺ സിമേതി സ്വാഗതവും, ആനിമേറ്റർ റവ. സി. ജോസഫിൻ O. Carm നന്ദിയും അർപ്പിച്ചു. 45 സിസ്റ്റേഴ്സ് ഈ ട്രെയിനിങ് പരിപാടിയിൽ പങ്കെടുത്തു.
Related
Related Articles
വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി മദ്യ- രാസ ലഹരിക്ക് ഏതിരെ ബോധവൽക്കരണ സെമിനാർ നടത്തി .
വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി മദ്യ- രാസ ലഹരിക്ക് ഏതിരെ ബോധവൽക്കരണ സെമിനാർ നടത്തി . കൊച്ചി – പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ ചർച്ചിന്റെ
അഭിമാനകരമായ നേട്ടം…..
അഭിമാനകരമായ നേട്ടം… കൊച്ചി. മലഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റിയിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ റിസേർച് സൂപ്പർവൈസറായി സെന്റ്. പോൾസ് കോളേജിലെ യു. ജി. സി ലൈബ്രറിയൻ
സഭാ വാർത്തകൾ – 05.02.23
സഭാ വാർത്തകൾ – 05.02.23 വത്തിക്കാൻ വാർത്തകൾ വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ സിറ്റി: കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന