ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം

ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം.

കൊച്ചി : വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2024
വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകർക്ക് അഭിവന്ദ്യപിതാവ്
ഉപഹാരം നൽകി ആദരിച്ചു. അതിരൂപത മതബോധന ഡയറക്ടറി ഗുരുനാഥൻ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു . വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിച്ചു . ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ
മാർ തോമസ് തറയിൽ മതാധ്യാപകർക്കായി അനുഗ്രഹ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു . മതബോധന കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ് സ്വാഗതവും ജനറൽ കൺവീനർ പയസ് പൂപ്പാടി നന്ദിയും പറഞ്ഞു, തുടർന്ന് അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിലിൻ്റെ നേതൃത്വത്തിൽ അടുത്ത അധ്യയനവർഷത്തെ കർമപദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും ചർച്ചകളും നടത്തി .


Related Articles

പരിസ്ഥിതി ദിന ആശംസകള്‍ – പരിസ്ഥിതി കമ്മിഷന്‍, വരാപ്പുഴ അതിരൂപത.

പരിസ്ഥിതി ദിന ആശംസകള്‍ – പരിസ്ഥിതി കമ്മിഷന്‍, വരാപ്പുഴ അതിരൂപത.   ☘️ ബഹുമാനപ്പെട്ട വൈദികരെ/വിശ്വാസികളെ, പരിസ്ഥിതിയുടെ പുനഃസ്ഥാപനം ആണ്‌ 2021 വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം.

സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.

സെമിത്തേരിയുടെ ഒരു ഭാഗം റോഡ്  വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.   കൊച്ചി : കോതാട്- ചേന്നൂർ പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരു

തീരവാസികളുടെ സുരക്ഷ: യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം.

തീരവാസികളുടെ സുരക്ഷ: യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം.   കൊച്ചി : ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരപ്രദേശം, ഒറ്റമശ്ശേരി ഉൾപ്പെടെ, എറണാകുളം ജില്ലയുടെയും ആലപ്പുഴയുടെയും, തിരുവനന്തപുരത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<