യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു.

യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു.

 

കൊച്ചി : വരാപ്പുഴ അതിരൂപത യുവജനവർഷ ആഘോഷങ്ങളുടെ ഭാഗമായി,യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം എന്ന പേരിൽ നടത്തിയ പരിപാടിയിൽ വച്ച് വിരമിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. എറണാകുളം ആശിർഭവനിൽ നടന്ന സമ്മേളനം സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ.സ്റ്റീഫൻ ആലത്തറ ഉദ്ഘാടനം ചെയ്തു.ടി.ജെ വിനോദ് എംഎൽഎ, ഉപഹാരങ്ങൾ സമർപ്പിച്ചു.ഫാ.ജിജു ക്ലീറ്റസ് തീയാടി അധ്യക്ഷനായിരുന്നു. കെസിവൈഎം അതിരൂപത വൈസ് പ്രസിഡൻറ് വിനോജ് വർഗീസ്, സി എൽ സി അതിരൂപത വൈസ് പ്രസിഡൻറ് ഡോണ ഏണസ്റ്റീൻ ഫാ.ആനന്ദ് മണാലിൽ. ഫാ.ഷിനോജ് റാഫേൽ ആറഞ്ചേരി, ഫ്രാൻസിസ് ഷെൻസൻ സിബിൻ യേശുദാസൻ, സോബിൻ എന്നിവർ സംസാരിച്ചു.
ഇതിൻറെ ഭാഗമായി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ വൈപ്പിൻ ഫെറോന ടീം ഒന്നാം സ്ഥാനവും, ഏഴാം ഫെറോനാ ടീം രണ്ടാം സ്ഥാനവും നാലാം ഫൊറോന ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


Related Articles

സഭാ വാർത്തകൾ – 02.07.23

സഭാ വാർത്തകൾ – 02.07.23         വത്തിക്കാൻ വാർത്തകൾ ക്രിസ്തുവിനെ ആത്മാർത്ഥമായി പിന്തുടരാനും പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. പത്രോസ്- പൗലോസ് അപ്പസ്തോലന്മാരുടെ

ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ കരയിലും വേണം… ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ കരയിലും വേണം :  ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.   കൊച്ചി : നായരമ്പലം കടൽത്തീരം ചെല്ലാനം മോഡൽ കടൽ ഭിത്തി

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി.

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി. കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<