വല്ലാർപാടം മരിയൻ തീർത്ഥാടനം- സംഘാടക സമിതി രൂപീകരിച്ചു

 വല്ലാർപാടം മരിയൻ തീർത്ഥാടനം- സംഘാടക സമിതി രൂപീകരിച്ചു

വല്ലാർപാടം മരിയൻ തീർത്ഥാടനം- സംഘാടക സമിതി രൂപീകരിച്ചു.

 

കൊച്ചി: ഈ വർഷത്തെ, ചരിത്രപ്രസിദ്ധമായ വല്ലാർപാടം മരിയൻ തീർത്ഥാടനം, സെപ്റ്റംബർ 13, ഞായർ, ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തപ്പെടും. ഇതോടനുബന്ധിച്ചുള്ള 501 അംഗ കമ്മിറ്റികളുടെ രൂപീകരണം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിര ഹാളിൽ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. വല്ലാർപാടം മരിയൻ തീർത്ഥാടനത്തിന്റെ ചെയർമാൻമാരായി അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കലും മോൺ. മാത്യു ഇലഞ്ഞി മിറ്റവും ജനറൽ കൺവീനറായി ഫാ.മാർട്ടിൻ തൈപ്പറമ്പിലും യോഗത്തിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് വിവിധ കമ്മറ്റികളിലേക്കുള്ള അതിരൂപതാംഗങ്ങളുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. വരാപ്പുഴ അതിരൂപതയിലെ എല്ലാ വിശ്വാസികളും ഒത്തുചേർന്ന് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനടയിലേക്കുള്ള തീർത്ഥാടനത്തിന്റെ, എറണാകുളം ഭാഗത്ത് നിന്നുള്ള ആരംഭം കുറിക്കപ്പെടുന്നത് അതിരൂപത കത്തീ ഡ്രലായ സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയ അങ്കണത്തിൽ നിന്നുമാണ്.വൈപ്പിൻ ഭാഗത്തുനിന്നുള്ള തീർത്ഥാടനം ആരംഭിക്കുന്നത് വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ നിന്നും ആണ്.സെപ്റ്റംബറിൽ നടത്തപ്പെടുന്ന വല്ലാർപാടം മരിയൻ തീർത്ഥാടനത്തിനുള്ള പ്രാഥമികമായ ഒരുക്കങ്ങൾ ആരംഭിച്ചതായി വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ,ജോയിൻ്റ് ജനറൽ കൺവീനർമാരായ അഡ്വ. ഷെറി ജെ തോമസ്, അഡ്വ. എൽ സി ജോർജ് എന്നിവർ അറിയിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *