‘അമ്മയ്ക്ക് ഒരു പുസ്തകം’ പദ്ധതിയുമായി സെന്റ് ആൽബർട്ട്സ് എച്ച്.എസ്.എസ്.

 ‘അമ്മയ്ക്ക് ഒരു പുസ്തകം’ പദ്ധതിയുമായി സെന്റ് ആൽബർട്ട്സ് എച്ച്.എസ്.എസ്.

‘അമ്മയ്ക്ക് ഒരു പുസ്തകം’ പദ്ധതിയുമായി സെന്റ് ആൽബർട്ട്സ് എച്ച്.എസ്.എസ്.

 

എറണാകുളം : സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ എസ്.പി.സി., ജെ.ആർ.സി., നല്ലപാഠം യൂണിറ്റുകൾ സംയുക്തമായി വായനാദിനാചരണത്തിന്റെ ഭാഗമായി “അമ്മയ്ക്ക് ഒരു പുസ്തകം” പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി ഉദയ കോളനിയിലെ അമ്മമാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സാക്ഷരതയുടെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നടത്തുകയും ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് സെൻ പരിപാടിക്ക് നേതൃത്വം നൽകി. വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് സാക്ഷരത അനിവാര്യമാണെന്നും അറിവിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും അടിസ്ഥാനശിലയാണ് വായനയെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിൽ വായനാശീലം വളർത്തുന്നതിലൂടെ കുട്ടികളിൽ പഠനതാൽപര്യം വർധിപ്പിക്കാനും അറിവ് സമൂഹത്തിലാകെ വ്യാപിപ്പിക്കാനും സാധിക്കുമെന്ന് ബോധവൽക്കരണത്തിൽ ചൂണ്ടിക്കാട്ടി.
അമ്മമാരിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വായനയുടെയും സാക്ഷരതയുടെയും സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയും അധ്യാപകരുടെ സഹകരണത്തോടെയും നടന്ന പരിപാടി സമൂഹത്തിൽ വായനാസംസ്കാരവും സാക്ഷരതാബോധവും ശക്തിപ്പെടുത്തുന്ന ശ്രദ്ധേയമായ പ്രവർത്തനമായി.

admin

Leave a Reply

Your email address will not be published. Required fields are marked *