• September 1, 2026

വരാപ്പുഴ അതിരൂപത “അതിരൂപതയായി ” ഉയർത്തപ്പെട്ടിട്ട് 140 വർഷങ്ങൾ.

 വരാപ്പുഴ അതിരൂപത “അതിരൂപതയായി ” ഉയർത്തപ്പെട്ടിട്ട് 140 വർഷങ്ങൾ.

വരാപ്പുഴ അതിരൂപത “അതിരൂപതയായി ” ഉയർത്തപ്പെട്ടിട്ട് 140 വർഷങ്ങൾ.

 

കൊച്ചി : ഇന്ന് സെപ്റ്റംബർ 1, ചൊവ്വ, വരാപ്പുഴ അതിരൂപത “അതിരൂപതയായി ” ഉയർത്തപ്പെട്ടിട്ട് 140 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 2036-ൽ നൂറ്റി അമ്പതു വർഷങ്ങൾ പൂർത്തിയാക്കാനുള്ള യാത്ര വരാപ്പുഴ അതിരൂപത ഇന്ന് ആരംഭിക്കുന്നു.1659 ൽ അലക്സാണ്ടർ ഏഴാമൻ പാപ്പ മലബാർ ക്രൈസ്തവരെ ഒന്നാകെ ‘മലബാർ വികാരിയാത്ത്’ എന്ന കത്തോലിക്കാ ഭരണ സംവിധാനത്തിൽ പുനർനിർണയിച്ചു.’അപ്പസ്തോലിക് വികാരി’ യായി ബിഷപ്പ് ജോസഫ് സെബസ്ത്യാനി, മലബാർ വികാരിയാത്തിന്റെ പ്രഥമ സാരഥിയായി നിയമിതനായി.മലബാർ വികാരിയാത്തിന്റെ ആസ്ഥാനം അന്നത്തെ യാത്രാ സൗകര്യമനുസരിച്ച് വരാപ്പുഴയാവുകയും 1709-ൽ വരാപ്പുഴ വികാരിയാത്ത് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1886-ൽ വരാപ്പുഴ വികാരിയാത്ത് വരാപ്പുഴ അതിരൂപതയായി ഉയർത്തപ്പെട്ടു. വരാപ്പുഴ വികാരിയാത്തിന്റെ കീഴിലായിരുന്ന സുറിയാനിക്കാർക്കു വേണ്ടി കോട്ടയം, തൃശ്ശൂർ സുറിയാനി വികാരിയാത്തുകളും സ്ഥാപിതമായി.
ഉദയംപേരൂർ സൂനഹദോസു മുതൽ ആരംഭിച്ച അഭംഗുരമായ കത്തോലിക്ക വിശ്വാസ പാരമ്പര്യത്തിൽ, 1886-ൽ ഭാഗ്യസ്മരണാർഹനായ ലെയോ പതിമൂന്നാമൻ പാപ്പ “ഹുമാനേ സലൂത്തിസ് ഔക്തോർ” എന്ന തിരുവെഴുത്തുവഴി, സെപ്റ്റംബർ ഒന്നിന് വരാപ്പുഴ അതിരൂപത കേരളസഭയിൽ ജന്മമെടുത്തു.
വരാപ്പുഴ അതിരൂപതയുടെ 140 -ാം വർഷ ജൂബിലിയുടെ പൂർത്തീകരണമായി ഇന്ന്,2026 സെപ്റ്റംബർ 1,ചൊവ്വ , രാവിലെ ഏഴിന് , എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ്
കളത്തിപറമ്പിൽ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പണം നടത്തപ്പെട്ടു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ ,ജാൻസി രൂപത മുൻ മെത്രാൻ ഡോ.പീറ്റർ പറപ്പുള്ളി , വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞി മിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, പ്രൊക്കുറേറ്റർ ഫാ.സോജൻ മാളിയേക്കൽ, ഫൊറോന വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ എന്നിവർ സഹകാർമികരായി.തുടർന്ന് 150-ാം ജൂബിലി യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് അഭിവന്ദ്യ ആർച്ച് ബിഷപ്പ് പതാക ഉയർത്തൽ കർമ്മവും നിർവഹിച്ചു. ഇന്നുതന്നെ വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ജൂബിലി പതാക ഉയർത്തൽ കർമ്മം നടത്തപ്പെട്ടു.

admin

Leave a Reply

Your email address will not be published. Required fields are marked *