എസ്.എൻ.എ മധ്യമേഖലാ കലോത്സവത്തിൽ മികച്ച വിജയം നേടി ലൂർദ് കോളേജ് ഓഫ് നഴ്സിംഗ്.

 എസ്.എൻ.എ മധ്യമേഖലാ കലോത്സവത്തിൽ മികച്ച വിജയം നേടി ലൂർദ് കോളേജ് ഓഫ് നഴ്സിംഗ്.

എസ്.എൻ.എ മധ്യമേഖലാ കലോത്സവത്തിൽ മികച്ച വിജയം നേടി ലൂർദ് കോളേജ് ഓഫ് നഴ്സിംഗ്.

കൊച്ചി :  സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (എസ്.എൻ.എ) മധ്യമേഖലാ കലോത്സവത്തിൽ ലൂർദ്ദ് കോളേജ് ഓഫ് നഴ്സിംഗ് ചാമ്പ്യൻഷിപ്പ് നേടി.
ലൂർദ്ദ് കോളേജ് ഓഫ് നഴ്സിംഗിൽ നടന്ന ‘ഓഡിസ്സി 2026’ വിദ്യാഭ്യാസ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും, സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗിൽ സംഘടിപ്പിച്ച ‘ത്രയം 2026’ കലാമേളയിൽ ഫസ്റ്റ് റണ്ണറപ്പും, മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന ‘സ്പാർട്ട 2026’ കായികമത്സരങ്ങളിൽ സെക്കൻഡ് റണ്ണറപ്പും നേടിയാണ് ലൂർദ്ദ് ടീം മികച്ച നേട്ടം കൈവരിച്ചത്.
ലൂർദ്ദ് കോളേജ് ഓഫ് നഴ്സിംഗിലെ ആറാം സെമസ്റ്റർ വിദ്യാർത്ഥിനിയായ ആഷ്ന പോൾ ‘സർഗ്ഗപ്രതിഭ’ അവാർഡിന് അർഹയായി.
വിദ്യാഭ്യാസ വിഭാഗത്തിൽ ഹെൽത്ത് പ്ലേ, പ്രബന്ധാവതരണം, പോസ്റ്റർ പ്രദർശനം തുടങ്ങിയ ഇനങ്ങളിലും, കലാവിഭാഗത്തിൽ മാർഗംകളി, സംഘഗാനം, സംഘനൃത്തം, നാടോടിനൃത്തം, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളിലും ലൂർദ്ദ് വിദ്യാർത്ഥികൾ സമ്മാനങ്ങൾ നേടി.
കായിക വിഭാഗത്തിൽ മാർച്ച് പാസ്റ്റ്, റിലേ, വോളിബോൾ, ത്രോബോൾ തുടങ്ങിയ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *