പരിശുദ്ധ മറിയത്തിന്റെ ജന്മദിനം ആഘോഷിച്ചു.

 പരിശുദ്ധ മറിയത്തിന്റെ ജന്മദിനം ആഘോഷിച്ചു.

പരിശുദ്ധ മറിയത്തിന്റെ ജന്മദിനം ആഘോഷിച്ചു.

 

കൊച്ചി :  ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിനം ഭക്ത്യാദരവോടെ ആചരിച്ചു. 14-ാമത് വരാപ്പുഴ അതിരൂപത വല്ലാർപാടം അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനമായ ഇന്നലെ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ ദിവ്യബലിക്ക് ശേഷം ജന്മദിന കേക്ക് മുറിച്ചു. ഫാ.ജെറോം ചമ്മിണിക്കോടത്ത്, ഫാ.ആൻ്റൺ ഒളിപ്പറമ്പിൽ, ഫാ.റോക്കി കൊല്ലംപറമ്പിൽ, ഫാ.സേവ്യർ പടിയാരംപറമ്പിൽ, ഫാ.ജിക്സൺ ജോണി, ഫാ.അമൽ ആൻ്റണി, ഡീക്കൻ സാവി എന്നിവർ സഹകാർമികരായി.സിസ്റ്റർ വിമൽ ഗ്രേസ് സി.ടി.സി.യുടെ നേതൃത്വത്തിൽ കരുണ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രത്യേക നൃത്താവതരണം പരിപാടിയുടെ മാറ്റുകൂട്ടി. സുപ്രസിദ്ധ ധ്യാന ഗുരു ഫാ.സേവ്യർ ഖാൻ വട്ടായിലിൻ്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത്. ദിവ്യബലി, ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കും. കൺവെൻഷനു ശേഷം എല്ലാ ദിവസവും സൗജന്യ വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

admin

Leave a Reply

Your email address will not be published. Required fields are marked *