Harmonising Faiths : പുസ്തകം പ്രകാശനം ചെയ്തു.

Harmonising Faiths : പുസ്തകം പ്രകാശനം ചെയ്തു.
Harmonising Faiths: The Creative Reception of Nostra Aetate in Asia by the FABC എന്ന പുസ്തകം പ്രകാശനം ചെയ്തു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവിൽ നിന്ന് പുസ്തകത്തിന്റെ ആദ്യപ്രതി വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ആന്റണി വാലുങ്കൽ പിതാവ് ഏറ്റുവാങ്ങി. ആഴമേറിയ ദൈവശാസ്ത്ര ചിന്തകളും ഏഷ്യയിലെ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ യഥാർത്ഥ അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഈ കൃതി, ആഗോളതലത്തിൽ മതാന്തര ധാരണയും പരസ്പര ബഹുമാനവും വളർത്തുന്നതിനുള്ള സമയോചിതമായ ഒരു സംഭാവനയാണ്. വിവിധ മതങ്ങൾക്കിടയിൽ പാലങ്ങൾ പണിയുകയും ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന ദൗത്യത്തിന്റെ പ്രസക്തിയും ഈ കൃതി ഓർമ്മിപ്പിക്കുന്നു. പുസ്തകത്തിന്റെ രചയിതാവ് ഫാ. ബിജോയ് അഗസ്റ്റിൻ മരോട്ടിക്കൽ വരാപ്പുഴ അതിരൂപതയിലെ പുരോഹിതനാണ്. പൂനെയിലെ ജ്ഞാനദീപയിൽ നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ബിരുദാനന്തര ബിരുദവും ജർമ്മനിയിലെ മ്യൂണിക്കിലെ ലുഡ്വിഗ് മാക്സിമിലിയൻ സർവകലാശാലയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കെസിബിസി വൊക്കേഷൻ കമ്മീഷൻ്റെ സെക്രട്ടറിയായും (2017-2022) ആലുവ കാർമൽഗിരിയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായും (2021-2024) സേവനമനുഷ്ഠിച്ചു. നിലവിൽ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ വൈസ് പ്രസിഡന്റും കാഞ്ഞൂരിലെ പാറപ്പുറത്തുള്ള സെന്റ് ജൂഡ് പള്ളിയുടെ പ്രിസ്റ്റ്-ഇൻ-ചാർജുമാണ് അദ്ദേഹം.