KRLCC JUBILEE CUP 2K26 – കിരീടം ചൂടിയ വരാപ്പുഴ അതിരൂപത ടീമിന് ആദരം.

 KRLCC JUBILEE CUP 2K26 – കിരീടം ചൂടിയ വരാപ്പുഴ അതിരൂപത ടീമിന് ആദരം.

KRLCC JUBILEE CUP 2K26 – കിരീടം ചൂടിയ വരാപ്പുഴ അതിരൂപത ടീമിന് ആദരം.

 

കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയും കെ.ആർ.എൽ.സി.ബി.സി. യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച KRLCC JUBILEE CUP 2K26 – 7’s Football Tournament-ൽ ചാമ്പ്യന്മാരായ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ടീമിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ ആദരവ് നൽകി.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ., ട്രഷറർ ജോയ്‌സൺ പി.ജെ., കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, ഫാ. കോശി മാത്യു ചെള്ളത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അഥീന നിക്സൺ എന്നിവരും വിജയികളായ ടീം അംഗങ്ങളും സന്നിഹിതരായിരുന്നു.
വരാപ്പുഴ അതിരൂപതയുടെ അഭിമാനം ഉയർത്തിയ ഈ ശ്രദ്ധേയമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീം അംഗങ്ങളെയും കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത സമിതി അഭിനന്ദിക്കുകയും ഹൃദയം നിറഞ്ഞ ആശംസകൾ നേരുകയും ചെയ്യുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *