വരാപ്പുഴ അതിരൂപത BCC ഒന്നാം ഫെറോന യുവജന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.


വരാപ്പുഴ അതിരൂപത BCC ഒന്നാം ഫെറോന യുവജന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത BCC ഒന്നാം ഫെറോനയുടെ ആഭിമുഖ്യത്തിൽ യുവജന ശുശ്രൂഷ കോർഡിനേറ്റർമാരുടെ സംഗമം 2026 സെപ്റ്റംബർ 6 ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ വച്ച് നടക്കുകയുണ്ടായി. ഒന്നാം ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുമായി യുവജന ശുശ്രൂഷ കോർഡിനേറ്റർമാർ സംഗമത്തിൽ പങ്കെടുത്തു.
വരാപ്പുഴ അതിരൂപത ഒന്നാം ഫെറോന ഡയറക്ടറും ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ ഇടവകവികാരിയുമായ ബഹു. ഫാ. ജോൺ ക്രിസ്റ്റഫർ വടശ്ശേരി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
അതിരൂപത ഒന്നാം ഫെറോന കോഡിനേറ്റർ ശ്രീ. റ്റെൻസൺ ആശംസകൾ നേർന്ന് സംസാരിച്ചു.
BCC ഒന്നാം ഫെറോന യുവജന ശുശ്രൂഷ കോർഡിനേറ്റർമാരായ കുമാരി ജെൻസിമോൾ, ശ്രീ. ഗ്രേയ്റ്റൻ, ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ കുമാരി ജോൺസില എന്നിവർ സംസാരിക്കുകയുണ്ടായി.
ഒന്നാം ഫെറോനയുടെ ഭാരവാഹികൾ 12 ശുശ്രൂഷ കോഡിനേറ്റർമാർ, സെന്റ് സെബാസ്റ്റ്യൻ ദേവാലയം കേന്ദ്ര നിർവാഹ സമിതി ഭാരവാഹികൾ, ശുശ്രൂഷ കോഡിനേറ്റർമാർ, ഒന്നാം ഫെറോനയിലെ 11 ഇടവകകളിൽ നിന്നുമായുള്ള യുവജനങ്ങൾ എന്നിവർ പങ്കെടുക്കുകയുണ്ടായി.
സഭയ്ക്കും സമൂഹത്തിനും വലിയ പ്രതീക്ഷ നൽകുന്ന ശക്തിയാണ് നമ്മുടെ യുവതലമുറ എന്നും അർത്ഥപൂർണമാക്കുന്ന ചിന്തകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് ബഹു. ഫാ. ജിനോ ജോർജ്ജ് കടുങ്ങാംപറമ്പിൽ യുവജനങ്ങൾക്ക് വേണ്ടി ക്ലാസ് നയിക്കുകയുണ്ടായി. ഇവരെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് 5 പ്രവർത്തനങ്ങൾ ഏൽപ്പിക്കുകയും തുടർന്ന് അവരിൽനിന്ന് വന്ന ആശയങ്ങൾ സംഗമത്തിൽ അവതരിപ്പിക്കുകയും ഉണ്ടായി.
ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടിയും ഉണ്ടായിരുന്നു.