February 6, 2008-സ്ഥലം മൂലമ്പിള്ളി|

February 6, 2008-സ്ഥലം

മൂലമ്പിള്ളി|

 

കൊച്ചി : 2008 ഫെബ്രുവരി 6 ന് കോടതിവരാന്തയിൽ നിൽക്കവേ, മൂലമ്പിള്ളിയിൽ വീണ്ടും വീടു പൊളിക്കുന്നതിന് സന്നാഹം എന്ന് അറിവ് കിട്ടിയതനുസരിച്ച് അവിടെയെത്തി. അന്ന് എന്തുവന്നാലും അധികൃതർ പൊളിക്കൽ ആരംഭിക്കും എന്ന് മനസ്സിലായി. ഭാഷയറിയാത്ത ഹിന്ദിക്കാരായ തൊഴിലാളികൾ അടച്ചിട്ട വീടിനകത്തുള്ള, പ്രായമായവരുൾപ്പെടെയുള്ള സ്ത്രീകളുടെ രോദനം ഒന്നും കാര്യമാക്കാതെ വലിയ കൂടം ഉപയോഗിച്ച് വീടിൻറെ ഭിത്തികൾ അടിച്ചുപൊളിക്കാൻ തുടങ്ങി. എതിർത്ത ഞങ്ങൾ ഉൾപ്പെടെയുള്ളവരെ പോലീസിനെ ഉപയോഗിച്ച് മാറ്റി.

വാർത്തകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. അവിടെ നിൽക്കുമ്പോൾ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡാനിയൽ അച്ചാരുപറമ്പിലിൻറെ നിർദ്ദേശാനുസരണം ബിഷപ് ജോസഫ് കാരിക്കശേരിയുടെ ഫോൺ കോൾ. “അവരുടെ കൂടെ ഉണ്ടാകണം”. ഞങ്ങളവിടെ തുടർന്നു. സഹപ്രവർത്തകരായ ഫ്രാൻസിസ് ഷെൻസൻ, ഐ എം ആൻറണി, ബിജു പുതുശ്ശേരി, ജേക്കബ് കയ്പ്പശ്ശേരി, ജോൺ റാൾഫ്, ഗോഡ്സൺ പൂവങ്കേരി, സിബി ജോയ്.. അങ്ങനെ നിരവധി പേർ ഒപ്പമുണ്ടായിരുന്നു.

DLPC, Package അങ്ങനെ പല പേരുകളുമായി വലിയ വാഗ്ദാനങ്ങൾ. പകരം ഭൂമി, അതുവരെ വാടക, ജോലി അങ്ങനെ തുടരുന്നു പാക്കേജ് വാഗ്ദാനങ്ങൾ. സമരസമിതിയുമായി സഹകരിച്ച് പ്രവർത്തിച്ചുവരവെ മൂലമ്പിള്ളിയിൽ സമരം നടത്തുന്നത് തീവ്രവാദികളെന്ന് ആരോപണം. ആരാണ് തീവ്രവാദികൾ എന്ന് കാണിക്കാൻ വരാപ്പുഴ അതിരൂപത മെത്രാസന മണ്ഡലത്തിൽ തന്നെ യോഗം വിളിച്ചു. ഇതിനു വേണ്ടി പ്രത്യേക ജാഗ്രതാ സമിതി രൂപീകരിച്ചു.

19/03/2008 ന് മൂലമ്പിള്ളി പാക്കേജ് ഉത്തരവിറങ്ങി. 4 മുതൽ 6 സെൻറ് വരെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ പ്ലോട്ട്, 5000 രൂപ വാടക, പുതിയ കണ്ടെയ്നർ ടെർമിനലിൽ കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി. ഇന്നുവരെ ഒരാൾക്കുപോലും ജോലി നൽകിയില്ല. വാസയോഗ്യമായ പ്ലോട്ടുകൾ നൽകാത്തതിന്റെ പേരിൽ വാടക സംബന്ധിച്ച് ക്ലെയിമുകൾ, ഇനിയും കിട്ടാനുണ്ട്, അത് പലരും ഉപേക്ഷിച്ചു.

316 വീട്ടുകാരെയാണ് ഒഴിപ്പിച്ചത്. ഇന്ന് 52 ഓളം വീട്ടുകാർ സ്വന്തമായി പണം കണ്ടെത്തി വായ്പയെടുത്ത് സർക്കാർ നൽകിയ പ്ലോട്ടുകളിൽ വീടുവെച്ചു താമസിക്കുന്നു. Moolampilly (5/13), Kothad (5/18), Mulavukad- police station (0/15), Cheranaloor Thykave (4/6), Thuthiyoor – Karunakara Pillai road Kakkanad (2/54), Thuthiyoor Indira Nagar Nagar Kakkanad (2/104), Vaduthala (34/106). ബ്രാക്കറ്റ് ആദ്യ ഭാഗത്ത് വീട് വച്ചവരും, രണ്ടാം ഭാഗത്ത് സ്ഥലം ലഭിച്ചവരുടെയും കണക്കാണ്.


Related Articles

മദർ എലിശ്വയുടെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി, ജനുവരി 6, 2024, ശനിയാഴ്‌ച വൈകുന്നേരം 4.30 -ന്, വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെന്റ് അങ്കണത്തിൽ

മദർ എലിശ്വയുടെ ധന്യ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി, ജനുവരി 6, 2024, ശനിയാഴ്‌ച വൈകുന്നേരം 4.30 -ന്, വരാപ്പുഴ സെൻ്റ് ജോസഫ്സ് കോൺവെന്റ് അങ്കണത്തിൽ  

എന്റെ ബൈബിൾ പദ്ധതി :101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ.

എന്റെ ബൈബിൾ പദ്ധതി : 101 ദിവസം കൊണ്ട് പുതിയ നിയമം എഴുതി തീർത്ത് ബിന്ദു ടീച്ചർ.   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷനും

സമുദായഭേദമെന്യേ ഒറ്റക്കെട്ടായി നിലനിൽക്കണം: ശ്രീ. ടി.ജെ വിനോദ് എം.എൽ.എ

സമുദായഭേദമെന്യേ ഒറ്റക്കെട്ടായി നിലനിൽക്കണം: ശ്രീ. ടി.ജെ വിനോദ് എം.എൽ.എ   കൊച്ചി : ലത്തീൻ സഭയിലെ യുവജനങ്ങളുടെ സമഗ്രവികസനത്തിനും സമുദായത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും വേണ്ടി പോരാടുന്ന കെ.സി.വൈ.എം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<