കുടുംബങ്ങളെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; കുടുംബ ശുശ്രുഷ പ്രവർത്തകരുടെ നേതൃസംഗമം സമാപിച്ചു. എറണാകുളം: കേരളത്തിലെ ലത്തിൻ രൂപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരുടെ ദ്വിദിന നേതൃസംഗമം സമാപിച്ചു. ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ലേഖനം ‘അമോറിസ് ലെറ്റിഷ്യ’യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ‘കുടുംബം ഒരു ആനന്ദം’ എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന സിമ്പോസിയത്തിന്റെ സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളെ വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ […]
സെൻസസ് വിവരശേഖരത്തിൽ ഒബിസി കോളം ഉൾപ്പെടുത്താത്തത് അനീതി : കെഎൽസിഎ വരാപ്പുഴ അതിരൂപത. കൊച്ചി : സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നടത്തുന്ന ജാതി ഉൾപ്പെടുന്ന സെൻസസിൽ പട്ടികജാതി പട്ടിക വർഗ്ഗങ്ങളെ കൂടാതെ ജാതി വിവരശേഖരണത്തിന് ഓപ്പൺ എൻഡഡ് ചോദ്യാവലിക്കു പകരം ഡ്രോപ്പ് ഡൗൺ മെനു ഉപയോഗപ്പെടുത്തണമെന്നും ഇത്തരത്തിൽ ചോദ്യാവലി പരിഷ്കരിച്ചശേഷമേ രണ്ടാംഘട്ട സെൻസസ് നടപടി ആരംഭിക്കാവു എന്നും കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതി ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തില ധികം വരുന്ന ഒ ബി […]
കുടുംബം ഒരു ആനന്ദം; കേരളത്തിലെ ലത്തിൻ രൂപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരുടെ നേതൃസംഗമത്തിന് തുടക്കമായി. എറണാകുളം: കേരളത്തിലെ ലത്തിൻ രൂപതകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരുടെ ദ്വിദിന നേതൃസംഗമത്തിന് എറണകുളം, കച്ചേരിപടി ആശീർഭവനിൽ തുടക്കമായി. കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോട്ടപുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ലേഖനം ‘അമോറിസ് ലെറ്റിഷ്യ’യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ‘കുടുംബം ഒരു ആനന്ദം’ […]