കേരള റീജിയന്‍ ലാറ്റിൻ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12, 13, 14 തീയ്യതികളില്‍ എറണാകുളത്ത് ആശീര്‍ഭവനില്‍ നടക്കും

കേരള റീജിയന്‍ ലാറ്റിൻ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12, 13, 14 തീയ്യതികളില്‍ എറണാകുളത്ത് ആശീര്‍ഭവനില്‍ നടക്കും.

 

കൊച്ചി : കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12, 13, 14 തീയ്യതികളില്‍ എറണാകുളത്ത് ആശീര്‍ഭവനില്‍ നടക്കും. മതബോധനവും മാധ്യമങ്ങളും സമുദായ ശക്തികരണത്തിന് എന്നതാണ് ത്രിദിന ജനറല്‍ അസംബ്ലിയുടെ പ്രധാന ചര്‍ച്ചാവിഷയം.

ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 10:30 ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അസംബ്ലി ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് ഡോ. ആന്‍റണി വാലുങ്കലിനെ സമ്മേളനത്തില്‍ ആദരവ് നല്‍കും. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, സെക്രട്ടറി പാട്രിക് മൈക്കിള്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് സമകാലിക സമൂഹത്തിലെ സഭയും സമുദായവും എന്ന വിഷയത്തില്‍ ഫാ. ഡോ. ജോഷി മയ്യാറ്റില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഉച്ചയ്ക്ക് ശേഷം മതബോധനം ഇന്നത്തെ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഫാ. സൈറസ് തോമസ്, തോമസ് കെ സ്റ്റീഫന്‍, ഫാ. ഡോ. ലിന്‍സണ്‍ കെ. ആറാടന്‍, ബോബന്‍ ക്ലീറ്റസ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ് മോഡറേറ്റര്‍ ആയിരിക്കും.

ജൂലൈ 13 ശനിയാഴ്ച രാവിലെ മാധ്യമ പുനര്‍ജീവനം സമുദായിക മുന്നേറ്റത്തിന് എന്ന വിഷയത്തില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ജിയോ ജോസഫ്, പ്രവീണ്‍ ജോസഫ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ കാപ്പിസ്റ്റന്‍ ലോപ്പസ് മോഡറേറ്റര്‍ ആയിരിക്കും. ഫാ. ഡോ. ടോണി മുത്തപ്പന്‍ ഒസിഡി, ഫാ. വില്യം നെല്ലിക്കല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

ജൂലൈ 14 ഞായറാഴ്ച രാവിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കെആര്‍എല്‍സിസി യുടെ ഭാവി പ്രവര്‍ത്തനങ്ങളെ പറ്റി നടക്കുന്ന ചര്‍ച്ചയില്‍ കെആര്‍എല്‍സിസി മുന്‍ വൈസ് പ്രസിഡന്‍റ് ഷാജി ജോർജ് മോഡറേറ്റര്‍ ആയിരിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബിനു ഫ്രാന്‍സിസ് ഐഎഎസ്സിനും, കേരള ടൈലറിംഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ ചെയര്‍പേഴ്സണ്‍ ആയി നിയമിക്കപ്പെട്ട എലിസബത്ത് അസീസിക്കും സമ്മേളനം അഭിനന്ദനങ്ങള്‍ നേരും. അസോസിയേറ്റ് ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ, രാഷ്ട്രീയ കാര്യസമിതി കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ്, ട്രഷറര്‍ ബിജു ജോസി, സെക്രട്ടറിമാരായ മെറ്റീല്‍ഡ മൈക്കിള്‍, പ്രബലദാസ് എന്നിവര്‍ സംസാരിക്കും.

കേരളത്തിലെ 12 ലത്തീന്‍ രൂപതകളുടെ മെത്രാന്മാരും വൈദിക പ്രമുഖരും അല്മായ നേതാക്കളും ഈ ത്രിദിന ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കും.

Joseph Jude
Spokes person/ 9847237771


Related Articles

വിഷു കൈനീട്ടമായി പ്രഭാത ഭക്ഷണം…. 

കൊച്ചി : വിഷുദിനത്തിൽ വിഷു കൈനീട്ടമായ പ്രഭാത ഭക്ഷണ പൊതികളുമായി വരാപ്പുഴ അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS). ഭക്ഷണ വിതരണത്തിന്റെ

ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ കമ്മറ്റി രൂപീകരിച്ചു

ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ കമ്മറ്റി  രൂപീകരിച്ചു.            കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ മരട് മൂത്തേടം

സഭാ വാർത്തകൾ – 12.02.2023

സഭാ വാർത്തകൾ – 12.02.2023   വത്തിക്കാൻ വാർത്തകൾ   2024 ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും.. വത്തിക്കാൻ : 2024 ലെ ഫ്രാൻസിസ് പാപ്പയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<