ജീസസ് ഫ്രെറ്റേണിറ്റി ഡേ ആഘോഷിച്ചു

ജീസസ് ഫ്രെറ്റേണിറ്റി ഡേ ആഘോഷിച്ചു

കൊച്ചി :  വരാപ്പുഴ അതിരൂപത ജീസസ് ഫ്രെറ്റേണിറ്റിയുടെ ആഭിമുഖ്യത്തിൽ തടവറ പ്രേക്ഷിത സംഗമം നടത്തി. തടവറ പ്രേക്ഷിതത്വ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ മാക്സിമില്യൻ കോൾബെയുടെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി തടവറ പ്രേക്ഷിത പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമേകിയ ആറു പേരെ വരാപ്പുഴ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ജോസഫ് കളത്തിപറമ്പിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. തടവറയിൽ കഴിയുന്ന മക്കൾക്ക് സാന്ത്വനവും ഒറ്റപ്പെടലുകളിൽ ആശ്വാസവുമേകുന്ന ജീസസ് ഫ്രെറ്റേണിറ്റി പ്രവർത്തനങ്ങളെ ആർച്ച്ബിഷപ്പ് മുക്തകണ്ഠം പ്രശംസിച്ചു. യോഗത്തിൽ ജീസസ് ഫ്രെറ്റേണിറ്റി ഡയറക്ടർ ഫാ. മനോജ് വടക്കേടത്ത്, അതിരൂപത ഡയറക്ടർ ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, വെൽഫയർ ഓഫീസർ ശ്രീ തോമസ് ഓ. ജെ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ നൂറോളം തടവറ പ്രേക്ഷിത പ്രവർത്തകർപങ്കെടുത്തു.

 


Related Articles

ഫാ. വിൻസൻറ് വാരിയത്ത് എഴുതിയ പള്ളീലച്ചൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.

കൊച്ചി: പൗരോഹിത്യത്തിൻ്റെ കൃപാപൂരിതമായ ചൈതന്യവും സുവിശേഷ ധ്യാനങ്ങളുടെ ആഴവും ജീവിച്ചുകാണിച്ച ശ്രേഷ്ഠ വൈദികരുടെ സംഭാവനകൾ വിവിധ മേഖലകളിലുള്ള കേരള സമൂഹത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

മാധ്യമപ്രവർത്തനം സത്യത്തെ മുറുകെപ്പിടിക്കുന്നതായിരിക്കണം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: മാധ്യമപ്രവർത്തനം സത്യവും നീതിയും മുറുകെപ്പിടിച്ച് പാവങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയർത്താൻ വേണ്ടിയുള്ളതായിരിക്കണം. ജനാധിപത്യത്തിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾക്ക് കഴിയും സമൂഹത്തിലെ തിന്മയുടെ അംശങ്ങളെ എതിർത്തു തോൽപ്പിക്കാൻ

വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ്‌ മേരി ജോസഫ്

വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ്‌ മേരി ജോസഫ്   കൊച്ചി : വ്യക്തികൾ സ്വാർത്ഥത വെടിഞ്ഞു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<