എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളജ്, ഫില്മൻ്റ് രഹിത ക്യാമ്പസായി മന്ത്രി ശ്രീ.എം.എം. മണി പ്രഖ്യാപിച്ചു

കൊച്ചി : കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി എറണാകുളം സെൻ്റ് ആൽബർട്ട്സിനെ കേരള സംസ്ഥാന ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. എം. എം. മണി പ്രഖ്യാപിച്ചു.

സൗരോർജത്തിലധിഷ്ഠിതമായ സമ്പ്ദഘടനയിൽ നാം ശ്രദ്ധ ചിലത്തേണ്ട ആവശ്യകതയെക്കുറിച്ചും വരുന്ന തലമുറയ്ക്കായി നമ്മുടെ ഭൂമിയെയും ഊർജ്ജ സോത്രസ്സുകളെയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രി ശ്രീ. എം. എം മണി എടുത്തു പറഞ്ഞു.

വരാപ്പുഴ അതിരൂപത വികാരി ജനറാൽ വെരി. റവ. മോൺ. മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡൻ്റ് ശ്രീ. ഷാജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. കോളജ് വൈസ് ചെയർമാൻ റവ.ഫാ. ജോളി ജോൺ ഓടത്തക്കൽ, പ്രിൻസിപ്പാൾ ഡോ. നെൽസൺ റോഡ്രിഗ്രസ്, കോളജ് ഡീൻ പ്രൊഫ. ഷൈൻ ആൻറണി, സോഷ്യൽ ഔട്ട് റീച്ച് കമ്മിറ്റി സെക്രട്ടറി പ്രൊഫ. അലക്സ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

സെൻ്റ് ആൽബർട്ട്സ് കോളജ് ഫില്മൻ്റ് രഹിത ക്യാമ്പസായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി പ്രശംസാപത്രവും ഫലകവും മാനേജ്മൻറ് സ്റ്റാഫ്, വിദ്യാർത്ഥി, രക്ഷകർത്യ പ്രതിനിധികൾ ഒന്നടങ്കം കൈപറ്റി.

ആൽബർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൻ്റെ പ്രശംസാപത്രവും ഫലകവും ഡോ. ജിയോ ജോസ് ഫെർണാഡസ് ഏറ്റുവാങ്ങി. ഊർജ്ജ കേരള മിഷൻ ഫിലമെൻറ് ഫ്രീ ക്യാമ്പസ് പുരസ്ക്കാരവും പ്രശംസാ പത്രവും കോളജ് ഡീൻ പ്രൊഫ. ഷൈൻ ആൻറണി ഏറ്റുവാങ്ങി.

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക പുരസ്ക്കാരം ഡിപ്പാർട്ട്മെൻ്റ് ഓഫ് റിന്യൂവബൽ എനർജിക്കു വേണ്ടി പ്രൊഫ. പേൾ ആൻറി നെറ്റോ മെൻഡിസ് സ്വീകരിച്ചു.

നാല് ഘട്ടങ്ങളായി നടക്കുന്ന ഫിമെൻ്റ് ഫ്രീ ക്യാമ്പസിൻ്റെ പ്രവർത്തനങ്ങളുടെ ഒന്നാ ഘട്ടം ക്യാമ്പസിലെ വിവിധ ക്ലാസ്സ് റൂമുകളും, ഡിപ്പാർട്ട്മെൻറുംകളും, ലാഭുകൾ, ഹോസ്റ്റൽ, സ്റ്റാഫ് കോർട്ടേയ്സ് എന്നിവ എനർജി ഓഡിറ്റിന് വിധേയമാക്കി ഫിലമെൻ്റ് രഹിത ക്യാമ്പസാക്കി മാറ്റി.

രണ്ടാഘട്ടമായി കോളജിലെ 232 സ്റ്റാഫംഗങ്ങളുടെ ഭവനങ്ങളിൽ ഊർജ ഓഡിറ്റ് നടത്തി എലമെൻ്റ് രഹിതമാക്കി. മൂന്നാം ഘട്ടമായി കോളജിലെ 3000 വിദ്യാർത്ഥികളുടെ വീടുകളിൽ ഊർജ ഓഡിറ്റ് നടത്തി. ഘട്ടം ഘട്ടമായി ഫിലമെൻ്റ് രഹിത ആൽബേർഷ്യൻ ഭവനങ്ങളായി പ്രഖ്യാപിക്കും.

നാലാം ഘട്ടമായി ഉന്നത് ഭാരത് അഭിയാൻ (യു.ബി.എ.) ഭാഗമായി കോളജിന് അസയിൻ ചെയ്തിട്ടുള്ള നായരമ്പലം, കടമക്കുടി, എടവനക്കാട്, എളങ്കുന്നപ്പുഴ, ഏഴിക്കര, കോട്ടുവള്ളി എന്നീ ഗ്രാമ പഞ്ചായത്തുകൾ
ഫിലമെൻ്റ് രഹിത പഞ്ചായത്തുകളിൽ ഊർജ ഓഡിറ്റും ഫിലമെൻ്റ് രഹിത കേരളത്തിൻ്റെ ബോധവൽക്കരണ യജ്ഞവും ആരംഭിക്കുമെന്ന് കോളജ് ഡീൻ പ്രൊഫ. ഷൈൻ ആൻറണി അറിയിച്ചു.


Related Articles

ബ്രഹ്മപുരം വിഷപ്പുക: വരാപ്പുഴ അതിരൂപത വൈദിക സംഗമം ശക്തമായി പ്രതിഷേധിച്ചു

ബ്രഹ്മപുരം വിഷപ്പുക: വരാപ്പുഴ അതിരൂപത വൈദിക സംഗമം ശക്തമായി പ്രതിഷേധിച്ചു. കൊച്ചി- കുടുംബ വിശദ്ധീകരണ വർഷത്തോടനുബന്ധിച്ച് എറണാകുളം ആശീർഭവനിൽ നടന്ന വൈദിക സംഗമം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത

സെക്രെഡ് ജേർണി – ഫോട്ടോ പ്രദർശനം നടത്തി..

സെക്രെഡ് ജേർണി – ഫോട്ടോ പ്രദർശനം നടത്തി. കൊച്ചി :  ഇരുപത്തിമൂന്ന് വർഷക്കാലം ഇൻഫന്റ് ജീസസ് ദേവാലയത്തിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ജൂലൈ 19ന് ദൈവദാസ പദവിയിലേക്ക്

ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു

ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു.   കൊച്ചി:സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഈറ്റില്ലമാണ് കുടുംബമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. എറണാകുളം പാപ്പാളി ഹാളില്‍ 2022

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<