ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം

ഡിഡാക്കെ 2024- വരാപ്പുഴ അതിരൂപത മതാധ്യാപകസംഗമം.

കൊച്ചി : വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2024
വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകർക്ക് അഭിവന്ദ്യപിതാവ്
ഉപഹാരം നൽകി ആദരിച്ചു. അതിരൂപത മതബോധന ഡയറക്ടറി ഗുരുനാഥൻ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു . വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിച്ചു . ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ
മാർ തോമസ് തറയിൽ മതാധ്യാപകർക്കായി അനുഗ്രഹ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു . മതബോധന കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ് സ്വാഗതവും ജനറൽ കൺവീനർ പയസ് പൂപ്പാടി നന്ദിയും പറഞ്ഞു, തുടർന്ന് അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിലിൻ്റെ നേതൃത്വത്തിൽ അടുത്ത അധ്യയനവർഷത്തെ കർമപദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും ചർച്ചകളും നടത്തി .


Related Articles

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക : ആര്‍ച്ച് ബിഷപ്പ് കളത്തിപറമ്പില്‍

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക :  ആര്‍ച്ച് ബിഷപ്പ് കളത്തിപറമ്പില്‍. കൊച്ചി :    വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ സെന്റ്. ഫ്രാന്‍സിസ്

കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത

കൊച്ചി:മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണം : വരാപ്പുഴ അതിരൂപത   കൊച്ചി: മതേതരത്വത്തിന്റെയും , മതമൈത്രിയുടെ ടെയും, മാനവികതയുടെയും വിളനിലമാകേണ്ട ഭാരത മണ്ണിൽ മണിപ്പൂർ

മാതൃകയായി വരാപ്പുഴ അതിരൂപത, പെരുമ്പിള്ളി തിരുക്കുടുംബ ഇടവക

  കൊച്ചി : കോറോണ രോഗബാധയുടെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് അരി വിതരണം നടത്തി വരാപ്പുഴ അതിരൂപത പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയം മാതൃകയായി .  

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<