പെരിയാറിലെ മത്സ്യ കുരുതി അധികൃതർ ശ്രദ്ധിക്കണമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

പെരിയാറിലെ മത്സ്യ കുരുതി അധികൃതർ ശ്രദ്ധിക്കണമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : പെരിയാറിൽ എന്നും കണ്ടുവരുന്ന മത്സ്യക്കുരുതിയിൽ അധികൃതർ പൂർണശ്രദ്ധ പതിപ്പിക്കണമെന്നും ഇനിയും ഇത്തരത്തിൽ മത്സ്യദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ സത്വര ജാഗ്രത പുലർത്തണമെന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ ആവശ്യപ്പെട്ടു. മത്സ്യക്കുരുതി മൂലം വലിയ സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന സാധാരണക്കാരുടെ നഷ്ടം നികത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പെരിയാർ മലീകരണം സംബന്ധിച്ച വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി പ്രദേശത്തെ ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആർച്ച്ബിഷപ്പ് പത്രകുറിപ്പിൽ അറിയിച്ചു.

എറണാകുളം നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിനും ശാശ്വതമായ പരിഹാരം കണ്ടെത്തുവാൻ ശ്രദ്ധിക്കണം. വെള്ളക്കെട്ടുകളും പൊട്ടിവീണു കിടക്കുന്ന വൈദ്യുത കമ്പികളും പൊതുജനങ്ങൾക്ക് ആപത്ത് വരുത്തുമെന്നതിനാൽ അക്കാര്യത്തിലും ഏവരും ജാഗ്രത പാലിക്കണമെന്നും ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു.


Related Articles

തടവിലാക്കപ്പെട്ട നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി

തടവിലാക്കപ്പെട്ട നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു : ജോയ് ചിറ്റിലപ്പള്ളി ഡൽഹി : ഗിനിയയിൽ തടവിലാക്കിയ നാവികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ഉപദേശക സമിതി അംഗം

ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .

ചരിത്രമുറങ്ങുന്ന മൗണ്ട് കാർമൽ ദേവാലയത്തിന്റെ ത്രിശതോത്തര സുവർണജൂബിലിയോടനുബന്ധിച്ച് ദീപശിഖ പ്രയാണം നടത്തപ്പെട്ടു .   കൊച്ചി : നാളിതുവരെ 350 വർഷങ്ങൾ പിന്നിടുമ്പോൾ നന്മമരമായി മൗണ്ട് കാർമൽ

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.   കൊച്ചി : KLCA തേവര യൂണിറ്റും കേരള വ്യവസായ വകുപ്പും കൊച്ചിൻ കോർപ്പറേഷനും സംയുക്തമായി സംരംഭകത്വം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യോഗത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<