ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി നിര്യാതനായി

കൊച്ചി: തിരുവനന്തപുരം അതിരൂപത വൈദികനും വരാപ്പുഴ അതിരൂപതയിലെ  ബോൾഗാട്ടി സെൻറ്. സെബാസ്റ്റ്യൻ ചർച്ച് ഇടവകാംഗവുമായ 
ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി (80 വയസ്സ്) നിര്യാതനായി. 
എറണാകുളം ബോൾഗാട്ടിയിൽ മേത്തശ്ശേരി പീറ്ററും അന്നയും ആയിരുന്നു  അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ബോൾഗാട്ടി  സെന്റ്. സെബാസ്റ്റ്യൻ എൽപി സ്കൂളിൽ  പ്രാഥമിക വിദ്യാഭ്യാസം നടത്തിയ അദ്ദേഹം പിന്നീട്  എറണാകുളം സെൻറ്. ആൽബർട്സ് ഹൈസ്കൂളിലും  അതിനുശേഷം ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും ഉപരിപഠനം നടത്തി.
1967 ൽ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് 1968 മുതൽ തിരുവനന്തപുരം ലത്തീൻ അതിരൂപതക്കു വേണ്ടി  സേവനം ചെയ്തു. അവിടെ   13 പള്ളികളിൽ  വികാരിയായും , അതോടൊപ്പം  തിരുവനന്തപുരം പേട്ട ഫൊറോന വികാരിയായും,  കൂടാതെ  തിരുവനന്തപുരം അതിരൂപതയുടെ  ബോർഡ് ഓഫ് എഡ്യൂക്കേഷൻ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. 
പ്രയാധിക്യത്തെ തുടർന്ന് അദ്ദേഹം കാക്കനാടുള്ള വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വൈദികരുടെ വിശ്രമ മന്ദിരമായ ആവിലഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. 
തൻറെ ജീവിതകാലം മുഴുവൻ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ  ഉന്നമനത്തിനുവേണ്ടി  അദ്ദേഹം  ത്യാഗപൂർവം  തൻറെ ജീവിതം ദൈവത്തിന് സമർപ്പിച്ചു.
അദ്ദേഹത്തിൻറെ  വിയോഗത്തിൽ  വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവും തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം പിതാവും അനുശോചനം അറിയിച്ചു. 
അദ്ദേഹത്തിൻറെ  ഭൗതികശരീരം ഇന്ന് (05/02/’21 വെള്ളിയാഴ്ച) രാവിലെ 7.30  മുതൽ  ബോൾഗാട്ടിയിൽ ഉള്ള ഭവനത്തിലും അതിന് ശേഷം ഉച്ചയ്ക്ക്  12 മണി മുതൽ  ബോൾഗാട്ടി സെൻറ്. സെബാസ്റ്റ്യൻ പള്ളിയിലും പൊതുദർശനത്തിനു വെയ്ക്കും.
ഉച്ചകഴിഞ്ഞ് 3. 30ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ബോൾഗാട്ടി പള്ളിയിൽ വച്ച് നടക്കും. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും.

Related Articles

മുട്ടിനകത്തെ അടുക്കളകളിൽ ഇനി മുട്ടിനകത്തെ പച്ചക്കറി

മുട്ടിനകം : വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മുട്ടിനകം സെൻറ് . മേരീസ് പള്ളിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യ എല്ലാവരെയും പച്ചക്കറി കൃഷിയുടെ നന്മയിലേക്ക് നയിക്കാൻ “ഗ്രീൻ

കൊച്ചി നഗരത്തിലെ ബസ്സുകളുടെ മരണപ്പാച്ചിലിൽ പ്രതിഷേധവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.

കൊച്ചി നഗരത്തിലെ ബസ്സുകളുടെ മരണപ്പാച്ചിലിൽ പ്രതിഷേധവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.    കൊച്ചി : കൊച്ചി നഗരത്തിലെ ബസ്സുകളുടെ മത്സരയോട്ടം ദിനംപ്രതി വർദ്ധിച്ചു വരുകയും തുടർച്ചയായി റോഡുകളിൽ

വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ

വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ കൊച്ചി : വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം എന്ന് വരാപ്പുഴ അതിരൂപതാ ചാൻസിലർ പ്രസ്താവിച്ചു. പരിമിതമായ സാഹചര്യത്തിൽ ഓരോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<