മൊബൈലിൽ ഫോട്ടോ എടുക്കാൻ കുർബാന കലാപരിപാടി അല്ല:ഫ്രാൻസിസ് പാപ്പ.

മൊബൈലിൽ ഫോട്ടോ എടുക്കാൻ

കുർബാന  കലാപരിപാടി അല്ല:

ഫ്രാൻസിസ് പാപ്പ.

വത്തിക്കാൻ സിറ്റി: കുർബാനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിശ്വാസികളെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളൂമായുള്ളള കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പ വേദന പങ്കുവെച്ചത്.  കുർബാന പ്രാർഥനയ്ക്കായുള്ളതാണ് അതൊരു കലാപരിപാടി അല്ല,  ഞാനിവിടെയോ ബസിലിക്കയിലോ കുർബാന അർപ്പിക്കുമ്പോൾ വളരെയധികം പേർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്നത് കാണുന്നു. വിശ്വാസികൾ മാത്രമല്ല പുരോഹിതനും ബിഷപ്പുമാരും ആ കൂട്ടത്തിൽ ഉണ്ട് സങ്കടത്തോടെ പാപ്പ പറഞ്ഞു. തിരുകർമ്മങ്ങൾക്കിടെ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയർത്തു എന്ന് കാർമികൻ പറയുന്ന സന്ദർഭം ഉണ്ട്, അല്ലാതെ മൊബൈൽ ഫോൺ ഉയർത്തി ഫോട്ടോ എടുക്കാൻ അല്ല വൈദികൻ പറയുന്നതെന്ന് പാപ്പ കൂട്ടിച്ചേർത്തു


Related Articles

കുഞ്ഞുങ്ങളോട് നന്നായി പെരുമാറുക, അവരുടെ മാനവാന്തസ്സ് മാനിക്കുക!

കുഞ്ഞുങ്ങളോട് നന്നായിപെരുമാറുക, അവരുടെ മാനവാന്തസ്സ്മാനിക്കുക!   വത്തിക്കാൻ: കുഞ്ഞുങ്ങളുമായി നാം ബന്ധം പുലർത്തുന്ന രീതിയും അവരുടെ അവകാശങ്ങളെ നാം എത്രമാത്രം ആദരിക്കുന്നു എന്നതും നാം എങ്ങനെയുള്ളവരാണെന്നു വെളിപ്പെടുത്തുന്നുവെന്ന് 

നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ

നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ വത്തിക്കാൻ : ഏപ്രിൽ 12, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുവാനായി മരണത്തിലൂടെ കടന്നുപോയ

ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം

ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം   വത്തിക്കാൻ : ഏപ്രിൽ 25, ദൈവവിളിദിനത്തിൽ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ചത് :   “തുറവും കാര്യശേഷിയും ഉദാരതയും സ്നേഹവുംകൊണ്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<