മോൺ.ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന്

മോൺ.ഇമ്മാനുവൽ ലോപ്പസ്

ദൈവദാസ പ്രഖ്യാപനം

ജൂലൈ 19ന്.

 

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലും അറിയപ്പെടുന്ന മനുഷ്യസ്നേഹിയുമായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെപ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി ലഭിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലിൻ ആയി വർഷങ്ങളോളം മോൺ. ഇമ്മാനുവൽ ലോപ്പസ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി.അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടർ എന്ന നിലയിൽ വിശ്വാസ പരിശീലനത്തിന് ഊടും പാവുമേകി. ദൈവകൃപ നിറഞ്ഞ ആത്മീയ പിതാവ് , സമുദായത്തിന്റെ ശ്രേഷ്ഠ ഗുരു എന്നീ നിലകളിൽ പ്രശസ്തനാണ് മോൻസിഞ്ഞോർ. ജൂലൈ 19ന് വരാപ്പുഴ മെത്രാസന മന്ദിരത്തിൽ നിന്നും ഛായാ ചിത്ര പ്രയാണം മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമൽ ദേവാലയത്തിലേക്ക് എത്തിച്ചേരും.തുടർന്ന് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ പുഷ്പാർച്ചനയർപ്പിക്കും. അതേത്തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലി മധ്യേ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുമെന്ന് സംഘാടകസമിതിയുടെ ജനറൽ കൺവീനർ ഫാ. പോൾസൺ കൊറ്റിയാത്ത് അറിയിച്ചു.


Related Articles

അഖില കേരള ബാലജനസഖ്യം സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ ശാഖ ഉദ്ഘാടനം

അഖില കേരളബാലജനസഖ്യം സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ ശാഖ ഉദ്ഘാടനം കൊച്ചി :  ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ അഖില കേരള ബാലജനസഖ്യത്തിന്റെ ഉദ്ഘാടനം 25/7 / 2022

മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച്, ചേരാനെല്ലൂർ

കൊച്ചി; മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച് വികാരി റവ.ഫാദർ ഫെലിക്സ് ചുള്ളിക്കൽ അച്ഛനും സഹപ്രവർത്തകരും…..   കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചേരാനെല്ലൂരിലെ ജനങ്ങൾക്ക് പ്രാഥമിക

സെക്രെഡ് ജേർണി – ഫോട്ടോ പ്രദർശനം നടത്തി..

സെക്രെഡ് ജേർണി – ഫോട്ടോ പ്രദർശനം നടത്തി. കൊച്ചി :  ഇരുപത്തിമൂന്ന് വർഷക്കാലം ഇൻഫന്റ് ജീസസ് ദേവാലയത്തിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ജൂലൈ 19ന് ദൈവദാസ പദവിയിലേക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<