പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ

വരാപ്പുഴ അതിരൂപത

കൊച്ചി : മെയ് ദിനത്തിൽ ( 01.05.24 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാര്‍ത്ഥികള്‍ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ വെച്ച് നടന്ന ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച അതിരൂപത വികാരി ജനറല്‍ പെരിയ ബഹു. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനല്‍കിയത്. ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. സക്കറിയാസ് പവനാത്തറ, സെമിനാരി റെക്ടര്‍മാരായ ഫാ.ജോബ് വാഴക്കൂട്ടത്തിൽ , ഫാ. ജോസി കോച്ചാപ്പിള്ളി, ഫാ.നിവിൻ നിക് സ്ൺ, ഫാ. ജെറോം കൂടാതെ മറ്റു വൈദീകരും ദിവ്യബലിക്ക് സഹകാര്‍മികത്വം വഹിച്ചു. 12 വൈദിക വിദ്യാര്‍ഥികളുടെയും ഇടവകയില്‍ നിന്നുള്ള വികാരിയച്ചന്മാരാണ് പൗരോഹിത്യ വസ്ത്രം അവരെ ധരിപ്പിച്ചത്. വൈദിക വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും ദിവ്യബലിയില്‍ പങ്കെടുക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.


Related Articles

മുസിരീസ് ജലോത്സവം : ഗോതുരുത്തും തുരുത്തിപ്പുറവും വിജയികൾ.

ഇരുട്ടുകുത്തികളുടെ ആവേശപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും വിജയികളായി. ഗോതുരുത്തിനിത് ആദ്യ വിജയമാണ്.  എ ഗ്രേയ്‌ഡിൻറെ ആദ്യ സെമിയിൽ ഗോതുരുത്തും താണിയനും തമ്മിൽ നടന്ന പോരാട്ടത്തിലെ വിജയികളെ ക്യാമറകണ്ണുകൾക്കുപോലും കണ്ടെത്താനായില്ല.

ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.

ബിഷപ്പ് ജോസഫ് .ജി. ഫെർണാണ്ടസ് സാധാരണക്കാരന്റെ മണമുള്ള നല്ല ഇടയൻ – ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.     കൊച്ചി : കാലം ചെയ്ത കൊല്ലം

സ്കൂളുകൾക്ക് ബോധന സഹായ സാമഗ്രികൾ നൽകി- കളമശ്ശേരി സെൻറ്‌. പോൾസ് കോളേജ്.

സ്കൂളുകൾക്ക് ബോധന സഹായ സാമഗ്രികൾ നൽകി -കളമശ്ശേരി സെൻറ്‌. പോൾസ് കോളേജ്.   കൊച്ചി : 2021 അധ്യയന വർഷം ആരംഭിക്കുമ്പോൾ എറണാകുളം ജില്ലയിലെ 16 എയ്ഡഡ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<