വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം ആചരിച്ചു.

 

 

 

 

 

വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന

ദിനം ആചരിച്ചു.

കൊച്ചി :  വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം 2023 ജൂലൈ 30 ന് വടുതല ഡോണ്‍ ബോസ്‌കോ യൂത്ത് സെന്ററില്‍ വെച്ച് ആചരിച്ചു. വടുതല സൈക്കോളജി കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. എന്‍.കെ. ജോര്‍ജ് സി.എല്‍.സി. യുടെ ഔദ്യോഗിക പതാക ഉയര്‍ത്തി യുവജന ദിനാഘോഷം ആരംഭിച്ചു. തുടര്‍ന്ന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ഘോഷയാത്ര നടത്തി. വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് തോബിയാസ് കോര്‍ണലി പ്രതിഷ്ഠ പ്രാര്‍ത്ഥന ചൊല്ലി കൊടുത്തു. തുടര്‍ന്ന് വരാപ്പുഴ അതിരൂപത സി.എല്‍.സി. പ്രസിഡന്റ് തോബിയാസ് കോര്‍ണലിയുടെ അധ്യക്ഷതയില്‍, വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സന്റ് നടുവിലപറമ്പില്‍ യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അതിരൂപത യുവജന കമ്മിഷന്‍ ഡയറക്ടര്‍ ഫാ. ജിജു തിയ്യാടി, വടുതല സൈക്കോളജി കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. എന്‍.കെ. ജോര്‍ജ്,ഡോണ്‍ ബോസ്‌കോ സി. എല്‍. സി യുടെ ഡയറക്ടര്‍ ഫാ. മാനുവല്‍ ഗില്ടന്‍, മുന്‍ സംസ്ഥാന സി. ല്‍. സി. പ്രസിഡന്റ് ജെയ്‌സണ്‍ സെബാസ്റ്റ്യന്‍, രണ്ടാം ഫെറോന യൂത്ത് കോഡിനേറ്റര്‍ അഗസ്റ്റിന്‍ ജോര്‍ജ് ഡെനില്‍, ഡോണ്‍ബോസ്‌കോ സി എല്‍ സി യൂണിറ്റ് ആനിമേറ്റര്‍ ബിര്‍ള ടീച്ചര്‍,സി എല്‍ സി രൂപത വൈസ് പ്രസിഡന്റ് ആന്‍സ് നിഖിന്‍ ഡെന്നിസ്, ജോയിന്റ് സെക്രട്ടറി ഡോണ ഏണസ്റ്റിന്‍, ട്രെഷറര്‍ അലന്‍ ടെറ്റസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. സി എല്‍ സി രൂപത സെക്രട്ടറി അലന്‍ ജോര്‍ജ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതിനുശേഷം വിവിധ സി എല്‍ സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ ഉണ്ടായിരുന്നു. മണിപ്പൂരില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ കൂടി ഇഗ്‌നേഷ്യന്‍ യുവജന ദിനാഘോഷങ്ങള്‍ സമാപിച്ചു .


Related Articles

കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു. കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. സമുദായ സംവരണത്തോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിലൂടെ പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുള്ള നീക്കങ്ങൾ ശക്തി പ്രാപിച്ചു. ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പിൽ 826 കോടി രൂപ വെട്ടിച്ചുരുക്കിയതു വഴി സ്കോളർഷിപ്പുലഭിക്കുന്നതു കൊണ്ടു മാത്രം ഉന്നത വിദ്യാഭ്യാസം സാധ്യമാകുന്ന ന്യൂനപക്ഷ- പിന്നോക്ക സമുദായങ്ങളിലെ അനേകം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാവുകയാണ്. കേന്ദ്ര സർക്കാർ നടത്തിവരുന്ന മുന്നോക്ക പ്രീണനം അവസാനിപ്പിക്കണമെന്നും പിന്നോക്ക സമുദായങ്ങളുടെ ന്യായമായ അവകാശങ്ങൾ കവർന്നെടുക്കുന്ന തെറ്റായ നയങ്ങൾ തിരുത്തണമെന്നും KLCA ആവശ്യപ്പെട്ടു. സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവൽക്കരണവും പ്രചരണവും ആരംഭിക്കുന്നതിനും കെഎൽസിഎ സംസ്ഥാന സമിതി തീരുമാനിച്ചു.

കേന്ദ്ര സർക്കാർ ന്യൂനപക്ഷ സമുദായവകാശങ്ങളെ അട്ടിമറിക്കുന്നു.   കൊച്ചി- പിന്നോക്ക- ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഒന്നൊന്നായി വെട്ടിച്ചുരുക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമെന്ന് KLCA. സമുദായ സംവരണത്തോടൊപ്പം

എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു.

എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു.   കൊച്ചി : എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവക മതബോധന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ LAUDATO

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി.   കൊച്ചി : വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ആശിർ ഭവൻ പാസ്റ്ററൽ സെന്ററിൽ വച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<