വരാപ്പുഴ അതിരൂപതാംഗമായ  ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി

വരാപ്പുഴ അതിരൂപതാംഗമായ  ഡോ. സ്റ്റീഫന്‍

ആലത്തറ സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി

ജനറലായി മൂന്നാമതും നിയമിതനായി
.

ബാംഗളൂര്‍: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാതത്തിലെ ലത്തീന്‍ കത്തോലീക്കാ മെത്രാന്‍ സമിതിയുടെ (സി.സി.ബി.ഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും നിയമിതനായി.

മെയ്യ് ആദ്യവാരം നടന്ന സി.സി.ബി.ഐ യുടെ നിര്‍വാഹക സമിതിയോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലുവര്‍ഷത്തേയ്ക്ക്കൂടി നിയമിച്ചത്. 2026 ജൂണ്‍ വരെയാണ് പുതിയ കാലവധി. ആദ്യമായാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലിന് ദേശീയ മെത്രാന്‍ സമിതി മൂന്നാം ഊഴം നല്‍കുന്നത്.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.സി.ബി.സി.) ഡപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും, പി.ഒ.സി. യുടെ ഡയറക്ടറുമായി 2007 മുതല്‍ 2014 വരെ സേവനം അനുഷ്ഠിച്ച ഫാ. ആലത്തറയെ കെ. സി. ബി. സിയും മൂന്നാം പ്രാവശ്യം നിയമിച്ചിരുന്നു.

ഇപ്പോള്‍ നിര്‍വഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷന്‍ സെക്രട്ടറി, ബിഷപ് സ് കോണ്‍ ഫ്രസിന്‍റെ ഫിനാന്‍സ് ഓഫീസര്‍, ബാംഗളൂരിലെയും ഗോവയിലെയും സി.സി.ബി.ഐ ആസ്ഥാന കാര്യാലയങ്ങളുടെ ഡയറക്ടര്‍, ഡല്‍ഹിയിലെ പി ആര്‍ കാര്യലയത്തിന്‍റെ പ്രത്യേക ചുമതല, ഫണ്ടിംഗ് ഏജന്‍സിയായ കമ്മ്യൂണിയോയുടെ ദേശീയ ഡറക്ടര്‍ എന്നീതസ്ഥികകളിലും അദ്ദേഹം തുടരും

വരാപ്പുഴ അതിരൂപതാംഗമായ ഡോ. സ്റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ യുടെ മലയാളിയായ ആദ്യത്തെ ഡപ്യൂട്ടി സെക്രട്ടറി ജനറലാണ്.


Related Articles

100 ദിനങ്ങള്‍ പിന്നിട്ട് കോവിഡ് 19: കോവിഡ് 19 മൂലം ഇന്ത്യയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍

  ന്യൂഡൽഹി : ഇന്ത്യയില്‍ ആദ്യത്തെ കൊവിട്-19 സ്ഥിരീകരിച്ചിട്ട് നൂറു ദിനങ്ങള്‍ പിന്നിടുകയാണ്. ജനുവരി 30നു ചൈനയിലെ വുഹാനില്‍ കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്നു കേരളത്തില്‍ എത്തിയ മെഡിക്കല്‍

ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ   കൊച്ചി : മുംബൈ ബാന്ദ്രെ ഹോളിഫാമിലി ആശുപത്രിയിൽ വച്ചു മരണമടഞ്ഞ ജെസ്യുട്ട്  വൈദീകൻ

സഭാവാര്‍ത്തകള്‍ – 01. 10. 23

സഭാവാര്‍ത്തകള്‍ – 01. 10. 23   വത്തിക്കാൻ വാർത്തകൾ മെത്രാൻ സിനഡിന്റെ ആദ്യസെഷനിൽ അഞ്ചു സന്യസ്‌തകൾ പങ്കെടുക്കും : ഇന്ത്യയില്‍ നിന്നും പ്രതിനിധി വത്തിക്കാന്‍ സിറ്റി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<