വിശുദ്ധ ഗ്രന്ഥം -പുതിയനിയമം പകർത്തിയെഴുതി സെന്റ് സെബാസ്റ്റ്യൻ ദേവാലയം മാതൃകയായി .

വിശുദ്ധ ഗ്രന്ഥം- പുതിയനിയമം

പകർത്തിയെഴുതി

സെന്റ്. സെബാസ്റ്റ്യൻ ദേവാലയം

മാതൃകയായി . 

 

കൊച്ചി : ഗാന്ധിനഗർ സെന്റ്. സെബാസ്റ്റ്യൻ ദേവാലയം മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ  വിശുദ്ധ വാര ദിനങ്ങൾ പുതിയനിയമം പകർത്തിയെഴുതി  മാതൃകയായി .
മതാദ്ധ്യാപകരുടെയും വിശ്വാസി സമൂഹത്തിന്റെയും നേതൃത്വത്തിലാണ് വിശുദ്ധ ഗ്രന്ഥം ഏഴ് ദിവസങ്ങൾ കൊണ്ട് പകർത്തി എഴുതിയത്. വിശുദ്ധവാര ദിനങ്ങൾ എപ്രകാരം കൂടുതൽ തിരുവച നോന്മുഖമായി മാറ്റാം എന്ന ചിന്തയിൽ നിന്നാണ് വിശുദ്ധഗ്രന്ഥം പുതിയ നിയമം പകർത്തി എഴുതുവാൻ പ്രചോദനമായത്. ഗാന്ധിനഗർ സെൻറ് സെബാസ്റ്റ്യൻ ദേവാലയം പ്രീസ്റ്റ് ഇൻ ചാർജ് ഫാദർ ജോസഫ് ആന്റണി പള്ളിപ്പറമ്പിൽ, മതാധ്യാപകരായ സോഫി ടെന്നീസ്, അമല ഫ്രാൻസിസ്, സേവ്യർ പാലക്കാപ്പറമ്പിൽ പറമ്പിൽ എന്നിവർ പുതിയ നിയമം പകർത്തിയെഴുതുന്നതിന് നേതൃത്വം നൽകി. ദൈവ കരുണയുടെ തിരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെട്ട മതബോധന വാർഷിക സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത മതബോധന ഡയറക്ടർ ബഹുമാനപ്പെട്ട ഫാദർ വിൻസെൻറ് നടുവിലപറമ്പിൽ ബൈബിൾ പുതിയ നിയമ കൈയ്യെഴുത്ത് പ്രതി പ്രകാശനം ചെയ്തു.കൂടുതൽ അധ്യായങ്ങൾ പകർത്തി എഴുതിയ നതാഷ , നധാനിയ, ഷീല സേവിയർ എന്നിവർക്ക് പ്രത്യേക ക്യാഷ് അവാർഡുകൾ ഡയറക്ടർ സമ്മാനിച്ചു.


Related Articles

ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടികള്‍ക്കു തുടക്കമായി

കൊച്ചി:  വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണത്തിനായുള്ള കാനോനിക നടപടികള്‍ ആരംഭിക്കാന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് അനുമതിയായി. ആ

സഭാ വാർത്തകൾ -09.07.23

സഭാവാർത്തകൾ-09.07.23 രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ

മൂലമ്പിള്ളിയിലെ നീതി നിഷേധം : ആർച്ച്ബിഷപ് മാധ്യമങ്ങളെ കണ്ടു.

നീണ്ട 11 വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ അലയുന്ന, മൂലമ്പിള്ളി പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെട്ടവരോടോപ്പമാണ് താൻ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<