എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ

എല്ലാവരും ഒരേ മനസ്സോടെ

ഏക ലക്ഷ്യത്തിലേക്ക്

നടത്തുന്ന യാത്രയാണ്

സിനഡ്: ആർച്ചുബിഷപ്പ്

കളത്തിപ്പറമ്പിൽ

കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള മെത്രാൻമാരുടെ സാധാരണ സിനഡിന്റെ ഭാഗമായി ഒരു വർഷമായി അതിരൂപതയിൽ നടന്നുവന്ന സിനഡ് പ്രവർത്തനങ്ങൾക്ക് സമാപനമായി. ഞായറാഴ്ച രാവിലെ ദിവ്യബലിയോടെ സിനഡ് ആരംഭിച്ചു.

അതിരൂപതയിലെ ഫെറോന വികാരിമാരും വൈദീകരും സന്യാസിനീ സന്യാസികളുടെ പ്രതിനിധികളും വിവിധ അല്മായ സംഘടനാ പ്രതിനിധികളും യുവജന ശുശ്രൂഷകരും സിനഡിൽ പങ്കെടുക്കുകയുണ്ടായി.
വിവിധ പ്രമേയങ്ങളെ കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഡോ. സ്റ്റാൻലി മാതിരപ്പിള്ളി മോഡറേറ്റർ ആയിരുന്നു.

വൈകിട്ട് നടന്ന അതിരൂപതാ സിനഡ് സമാപന സമ്മേളനം അതിരൂപതാദ്ധ്യക്ഷൻ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ശ്രീ ഹൈബി ഈഡൻ എം പി, ശ്രീ ടി. ജെ. വിനോദ് MLA എന്നിവർ ആശംസകൾ നേർന്നു.
ശ്രീ ഷാജി ജോർജ്ജ്, ശ്രീ ജോസഫ് ജൂഡ്, അഡ്വ. ശ്രീ ഷെറി ജെ. തോമസ്, കിൻഫ്രാ ചെയർമാൻ ശ്രീ സാബു ജോർജ്ജ്,നാളികേര വികസന ബോർഡ് മെംബർ ശ്രീ ബെന്നി പാപ്പച്ചൻ, ശ്രീ യേശുദാസ് പറപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

അതിരൂപതയിലെ ഒരു വർഷം നീണ്ടുനിന്ന സിനഡ് പ്രവർത്തനങ്ങൾക്ക് വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലത്തി മിറ്റം അതിരൂപതാ സിനഡ് കോഡിനേറ്റർമാരായ ഫാ. ജോബ് വാഴക്കൂട്ടത്തിൽ, സി. ഷൈൻ ബ്രിജിറ്റ് CSST എന്നിവർ നേതൃത്വം നൽകി.


Related Articles

പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം ചെയ്തു.   കൊച്ചി :ക്യാൻസർ പിടിമുറുക്കിയപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നു നീങ്ങിയ അജ്ന എന്ന് യുവതിയുടെ ജീവിതം ദൈവ

ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ഇന്റർനാഷണൽ സെമിനാർ നടത്തി.

ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ഇന്റർനാഷണൽ സെമിനാർ നടത്തി.   കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ആതുര ശുശ്രൂഷയിൽ പുതിയ വ്യാഖ്യാനങ്ങൾ നൽകികൊണ്ട് ”

ദെവദാസി മദര്‍ കാര്‍ലാബൊര്‍ഗേരിയുടെ കാനോനൈസേഷന്‍ ട്രൈബൂണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ദെവദാസി മദര്‍ കാര്‍ലാബൊര്‍ഗേരിയുടെ കാനോനൈസേഷന്‍ ട്രൈബൂണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  മിഷനറി ഫാദേഴ്‌സ് ഓഫ് ഇന്‍കാര്‍നേഷന്റെയും മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ഇന്‍കാര്‍നേഷന്റെയും സഭാ സ്ഥാപകയാണ് മദര്‍ കാര്‍ല ബൊര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<