കൂനമ്മാവ് മേഖല മതാധ്യാപക സമ്മേളനം : ഫിദെസ്-2022
കൂനമ്മാവ് മേഖല
മതാധ്യാപക സമ്മേളനം :
ഫിദെസ്-2022
കൊച്ചി – കൂനമ്മാവ് മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മതാധ്യാപക സമ്മേളനം ഫിദെസ്.2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ.ഫാ. വിൻസെന്റ് നടുവിലപറമ്പിൽ ഉദ്ഘാടനം ചെയ്തു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മേഖലാ ഡയറക്ടർ റവ. ഫാ. റിനോയ് സേവ്യർ കളപ്പുരക്കൽ അധ്യക്ഷതവഹിച്ചു. സെന്റ് ജോസഫ് മൈനർ സെമിനാരിയിലെ സ്പിരിച്ചൽ ഡയറക്ടർ ആയ റവ. ഫാ. ബൈജു അഗസ്റ്റിൻ കുറ്റിക്കലിന്റെ സെമിനാറോടുകൂടി ആരംഭിച്ച യോഗത്തിൽ കോങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് ഇടവക വികാരി റവ. ഫാ. ഡൊമിനിക്ക് ഫിഗരദോ യോടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. കൂനമ്മാവ് മതബോധന യൂണിറ്റ് പ്രധാന അധ്യാപിക sr. ഏലീശ്വാ CTC എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മേഖല റിപ്പോർട്ട് സെക്രട്ടറി പ്രീത വിൻസെന്റ് അവതരിപ്പിച്ചു. പ്രമോട്ടർമാരായ ജൂഡ്.സി വർഗീസ്,പീറ്റർ കൊറയ, സിസ്റ്റർ ഷീജ, മിനി എബ്രഹാം, റീന ആന്റണി ബെന്നി പി ജെ എന്നിവർ സംസാരിച്ചു. യോഗത്തിൽ മതാധ്യാപക രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ടീച്ചേഴ്സിനെ ആദരിച്ചു.മേഖല ഭാരവാഹികളായ ശ്രീമതി മിനി ജൂഡ്സൺ ശ്രീമതി സിജി ബിജു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Related
Related Articles
മണ്ണിലും മട്ടുപ്പാവിലും കൃഷിക്ക് ഒരുങ്ങി വരാപ്പുഴ അതിരൂപത
കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം സുരക്ഷാപദ്ധതി ” യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ നാലാം തീയതി കലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തോടു അനുബന്ധിച്ച് അർപ്പിക്കപ്പെട്ട വി കുർബ്ബാനയ്ക്കു
സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി.
” സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി. കൊച്ചി :