ക്രിസ്തുമസിന് വത്തിക്കാന്‍ ഒരുങ്ങുന്നു: പുൽക്കൂടിന്റെയും ട്രീയുടെയും ഉദ്ഘാടനം ഡിസംബർ 10ന്

ക്രിസ്തുമസിന്

വത്തിക്കാന്‍

ഒരുങ്ങുന്നു:

പുൽക്കൂടിന്റെയും

ട്രീയുടെയും

ഉദ്ഘാടനം ഡിസംബർ 10ന്.

 

റോം: വത്തിക്കാനില്‍ തയാറാക്കുന്ന പുൽക്കൂടിന്റെ ഉദ്ഘാടനവും ക്രിസ്മസ് ട്രീ യിലെ ദീപാലങ്കാരങ്ങളുടെ പ്രകാശനവും ഡിസംബർ 10 ന് വൈകിട്ട് അഞ്ചിന് നടക്കും. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗയുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ് നടക്കുക. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുന്നിൽ സ്ഥാപിക്കാനുള്ള ക്രിസ്മസ് ട്രീ കഴിഞ്ഞ ആഴ്ച വത്തിക്കാനിൽ എത്തിച്ചിരിന്നു. വടക്കൻ ഇറ്റലിയിലെ ട്രെന്റിനോ മേഖലയിലെ ആൻഡലോയിലെ വനത്തിൽ നിന്നുമാണ് ഇത്തവണത്തെ ക്രിസ്മസ് ട്രീയായി ഉപയോഗിക്കാനുള്ള വൃക്ഷം കൊണ്ടുവന്നത്. 28 മീറ്റർ ഉയരവും എട്ടു ടൺ ഭാരമുള്ള ഫിർ മരമാണ് ഇത്തവണത്തെ ക്രിസ്തുമസ് ട്രീയായി അലങ്കരിക്കുന്നത്. ട്രീയില്‍ കുറഞ്ഞ ഊർജ്ജ ഉപഭോഗമുള്ള എൽഇഡി ലൈറ്റിംഗ് സജ്ജീകരിക്കുമെന്ന് വത്തിക്കാൻ സിറ്റി ഗവർണറേറ്റ് അറിയിച്ചിട്ടുണ്ട്.

ഓരോ വർഷവും വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടുകൾ ഒരുക്കുന്നത് വിവിധ രാജ്യങ്ങളിലുള്ള കലാകാരന്മാർ അതത് രാജ്യങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹികസാഹചര്യം വെളിപ്പെടുത്തും വിധമാണ് . അതുപ്രകാരം ഇത്തവണ അതിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പെറുവിൽനിന്നുള്ള കലാകാരന്മാരാണ്. പുൽക്കൂട്ടിൽ 30 രൂപങ്ങളാണ് ഉണ്ടാവുക. ചോപ്ക്ക സമൂഹത്തിന്റെ പാരമ്പര്യരീതിയിലുള്ള വസ്ത്രങ്ങളാകും ഉണ്ണീശോയുടെയും കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ഉൾപ്പെടെയുള്ള രൂപങ്ങളെ അണിയിക്കപ്പെടുന്നത്. ഉണ്ണിയേശു, മറിയം, ജോസഫ് മൂന്ന് രാജാക്കന്മാർ, ഇടയന്മാർ എന്നിവരുൾപ്പെടെയുള്ളവരെ യഥാർത്ഥ വലിപ്പത്തിൽ സെറാമിക്, തടി, ഫൈബർഗ്ലാസ് എന്നിവയിലാണ് നിർമിക്കുന്നത്

 

    കടപ്പാട്: പ്രവാചകശബ്ദം


Related Articles

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക വത്തിക്കാൻ : ലൗദാത്തോ സി 2021 പ്രവർത്തന വേദിയുടെ ഉൽഘാടനം നടത്തിക്കൊണ്ട് പാപ്പാ നൽകിയ  സന്ദേശം. ലൗദാത്തോ സീയുടെ 7 വർഷത്തേക്കുള്ള

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!   വത്തിക്കാൻ : കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറാനുള്ള പരിശ്രമത്തിന് പാപ്പാ

ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി

ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി ജനുവരി 17, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത രണ്ടാമത്തെ സന്ദേശം : “ഒരു സ്നേഹപദ്ധതിയാണ് ദൈവം നമുക്ക് ഓരോരുത്തര്‍ക്കുമായി എപ്പോഴും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<