ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ

ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ

 

വത്തിക്കാന്‍  : സഭാഗാത്രത്തില്‍ ആര്‍ക്കും ആരെയുംക്കാള്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കാനകില്ലെന്നും അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലല്ലാതെ മറ്റൊന്നിലുമല്ലെന്നും പാപ്പാ. 

സഭയില്‍ പ്രബലമാകേണ്ടത് സ്വയം താഴ്ത്തലിന്‍റെ യുക്തിയാണെന്ന്  പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

‍റോം രൂപതയില്‍പ്പെട്ട സ്ഥിരശെമ്മാശ്ശന്മാരും അവരുടെ കുടുംബങ്ങളും അടങ്ങിയ അഞ്ഞുറോളം പേരെ ശനിയാഴ്ച (19/06/21) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പൗരോഹിത്യത്തിനു വേണ്ടിയല്ല ദൈവശുശ്രൂഷയ്ക്കുവേണ്ടിയാണ് ശെമ്മാശ്ശന്മാരില്‍ കൈവയ്പ് നടത്തിയിട്ടുള്ളതെന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തിസഭയെ അധികരിച്ചു പുറപ്പെടുവിച്ചിട്ടുള്ള പ്രമാണരേഖയിലെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ശെമ്മാശ ശുശ്രൂഷാപദവിയുടെ സ്ഥാനവും തനിമയും എടുത്തുകാട്ടുന്നു.

സഭാഗാത്രത്തില്‍ ആര്‍ക്കും ആരെയുംക്കാള്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കാനകില്ലെന്നും അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലല്ലാതെ മറ്റൊന്നിലുമല്ലെന്നും നമ്മള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവരാണെന്നും കാരണം യേശു സ്വയം താഴ്ത്തിയെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

യേശുവിന്‍റെ ശിഷ്യരെ സംബന്ധിച്ചിടത്തോളം സ്നേഹിക്കുക എന്നത് സേവിക്കുകയും സേവിക്കുകയെന്നത് വാഴുകയുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സ്ഥിരശെമ്മാശന്മാര്‍ വളര്‍ത്തിയെടുക്കേണ്ട മൂന്നു മാനങ്ങളെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ എളിമയുള്ളവരാകുക, നല്ല ഭര്‍ത്താക്കന്മാരും നല്ല പിതാക്കന്മാരും ആകുക, കാവല്‍ഭടന്മാരാകുക എന്ന് ഓര്‍മ്മിപ്പിച്ചു.


Related Articles

ദരിദ്രരിൽ യേശുവിനെ കാണുക: ഫ്രാൻസിസ് പാപ്പാ

ദരിദ്രരിൽ യേശുവിനെ കാണുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍: ദരിദ്രരിൽ യേശുവിനെ കാണാനും അവർക്ക് സേവനം ചെയ്യാനും ഫ്രാൻസിസ് പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്‌തു. ഫ്രാൻസിസിലെ ടൂർസിൽ 397-ൽ

ഒരിക്കലും നമ്മെ നിരാശരാക്കാത്ത ദൈവം…..

ഒരിക്കലും നമ്മെ നിരാശരാക്കാത്ത ദൈവം   വത്തിക്കാൻ : ഏപ്രിൽ 25, ആഗോള ദൈവവിളി ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ഒറ്റവരി ചിന്ത    “ദൈവത്തിന്‍റെ പദ്ധതികൾ

സഭാവാര്‍ത്തകള്‍ – 08. 10. 23

സഭാവാര്‍ത്തകള്‍ – 08. 10. 23   വത്തിക്കാൻ വാർത്തകൾ “ലൗദാത്തെ ദേയും” അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. വത്തിക്കാൻ : 2015 ൽ കാലാവസ്ഥാപ്രതിസന്ധിയെ പറ്റി ജനങ്ങളെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<