ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!
ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!
വത്തിക്കാന്‍ : പാപ്പായും ജോര്‍ജിയായുടെ പ്രസിഡന്‍റും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.
ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ പ്രസിഡന്‍റ് ശ്രീമതി സലൊമീ ത്സൂറബിച്ച്വീലിയെ (Salomé Zourabichvili) വത്തിക്കാനില്‍ സ്വീകരിച്ചു.
വെള്ളിയാഴ്ചയായിരുന്നു (18/06/21) ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ്, ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.
പരിശുദ്ധസിംഹാസനവും ജോര്‍ജിയായും തമ്മിലുള്ള നല്ല ബന്ധങ്ങള്‍, സാംസ്ക്കാരിക, ശാസ്ത്രീയ, വിദ്യഭ്യാസമേഖലകളിലുള്ള സഹകരണം, അന്നാടിന് കത്തോലിക്കാസഭ ഏകുന്ന സംഭാവന തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി.
നീതിയും സാമൂഹ്യ ഏകതാനതയും പരിപോഷിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും മാനവിക പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പായും പ്രസിഡന്‍റും മുപ്പതുമിനിറ്റോളം ദീര്‍ഘിച്ച ഈ കൂടിക്കാഴ്ചാവേളയില്‍ എടുത്തുകാട്ടി.
ഇരുവരും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.
പാപ്പായെ സന്ദര്‍ശിച്ചതിനു ശേഷം പ്രസിഡന്‍റ് ശ്രീമതി സലൊമീ വത്തിക്കാന്‍റെ വിദേശകാര്യലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെറുമായി സംഭാഷണം നടത്തി.
Related Articles
മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം
മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം വത്തിക്കാൻ : മെയ് 10, തിങ്കളാഴ്ച സാമുഹ്യശ്രൃംഖലയിൽ പങ്കുവച്ച സന്ദേശം : “മറ്റുളളവർ നമുക്കു ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നതെല്ലാം പകരം അവർക്കുവേണ്ടി നമുക്കു
സഭാവാർത്തകൾ – 13.08.23
സഭാവാർത്തകൾ – 13.08.23 വത്തിക്കാൻവാർത്തകൾ രാവിലും പകലിലും യുവജനങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ തെഷോ
പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് -ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ..
പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് – ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ.. വത്തിക്കാൻ: ഓഷ്യാനിയയിലെ പാപ്പുവാ ന്യൂഗിനിയയിലെ പുതിയ