ദിവ്യകാരുണ്യത്തെ പ്രണയിച്ച ഈശോയുടെ സ്വന്തം അജ്ന.

ദിവ്യകാരുണ്യത്തെ  പ്രണയിച്ച ഈശോയുടെ  സ്വന്തം അജ്ന.

കഠിനമായ വേദനയ്ക്കിടയിലും ഒരു ദിവസം പോലും മുടക്കം വരാതെ തിരുവോസ്തി സ്വീകരിച്ച് ദിവ്യകാരുണ്യ ഈശോയോടുള്ള തൻറെ സ്നേഹം ലോകത്തിന് കാട്ടിത്തന്നുകൊണ്ട് സ്വർഗ്ഗീയ ഭവനത്തിലേക്ക് യാത്രയായ അജ്നാ ജോർജ്…

 

കൊച്ചി : വരാപ്പുഴ അതിരൂപത വൈറ്റില സെൻറ്. പാട്രിക് ഇടവകയിലെ മുട്ടുങ്കൽ ജോർജ്- അച്ചാമ്മ ദമ്പതികളുടെ മകളായ അജ്നാ ജോർജ് എന്ന 27 വയസ്സുകാരി, ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് തേവര എസ്എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ട്മെൻറ് ഇൽ അസിസ്റ്റൻറ് പ്രൊഫസർ ആയി ജോലി ലഭിച്ച നാളുകളിൽ, ഏകദേശം നാല് വർഷം മുൻപാണ് കാൻസർ കോശങ്ങളുടെ സാന്നിധ്യം അവളുടെ താടിയെല്ലിൽ ഉള്ള കാര്യം ഡോക്ടർ സ്ഥിരീകരിച്ചത്.

അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയിലൂടെ രോഗം ഭേദപ്പെട്ടു എങ്കിലും വീണ്ടും കാൻസർ കോശങ്ങൾ അജ്നയുടെ കണ്ണും കാതും താടിയെല്ലും അധരങ്ങളിലും എല്ലാം സ്ഥാനമുറപ്പിച്ചു .ക്രമേണ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കാതിൻറെ കേൾവിയും മാത്രമല്ല അവളുടെ മുഖസൗന്ദര്യം പോലും കവർന്നെടുത്തു ക്യാൻസർ രോഗം.. കുട്ടിക്കാലം മുതൽ അവൾ ശീലിച്ച അനുദിന ദിവ്യബലിയിൽ പങ്കുചേരൽ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലും  അജ്ന മുടക്കം ഒന്നും വരുത്തിയില്ല .

കഠിനവേദന കടിച്ചമർത്തിയും അമ്മയുടെ കൈപിടിച്ച്കൊണ്ട് എന്നും ദിവ്യബലിയിൽ പങ്കുകൊള്ളാൻ അവൾ എത്തുമായിരുന്നു. നടക്കുവാനുള്ള അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകവികാരി ജീൻ ഫെലിക്സ് അച്ചൻ വാഹന സൗകര്യം ഏർപ്പെടുത്താം എന്ന് പറഞ്ഞപ്പോൾ ” സഹനം ഒഴിവാക്കാൻ എന്നെ പ്രലോഭിപ്പിക്കുകയാണല്ലേ “എന്ന് പറഞ്ഞ അജ്നയുടെ വാക്കുകൾ അച്ചൻ ഇന്നും ഓർക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് പള്ളിയിൽ വരാൻ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോഴും വിശുദ്ധ കുർബാന ദിവസവും ഉൾക്കൊള്ളണമെന്ന് അവൾ വാശിപിടിക്കുകയും അച്ചൻ എന്നും ദിവ്യ കാരുണ്യം വീട്ടിൽ കൊണ്ടുപോയി അവൾക്കു നൽകുകയും ചെയ്യുമായിരുന്നു.

രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോഴും ദിവ്യകാരുണ്യഈശോയോട് ഉള്ള അജ്നയുടെ സ്നേഹത്തിന് ഒരു കുറവും വന്നില്ല… അവൾക്ക് നൽകാനായി കൊണ്ടുവരുന്ന തിരുവോസ്തിക്കു മുൻപിൽ ഒരു മണിക്കൂറോളം സമയം മനസ്സുകൊണ്ട് സ്തുതി… ആരാധന അർപ്പിച്ച ശേഷം മാത്രമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്.. അവസാന സമയങ്ങളിൽ തിരുവോസ്തി സ്വീകരിക്കാൻ അധരങ്ങൾ കൊണ്ട് സാധ്യമാകാതിരുന്നപ്പോൾ പോലും തിരുവോസ്തി വെള്ളത്തിൽ അലിയിച്ച് ഭക്ഷണം നൽകാൻ വയറു തുളച്ചിട്ടിരുന്ന ട്യൂബിലൂടെയാണ് അവൾ ഉൾക്കൊണ്ടിരിക്കുന്നത്… ഏകദേശം ഏഴ് മാസത്തോളം ഇപ്രകാരമായിരുന്നു അവൾ വിശുദ്ധകുർബാന സ്വീകരിച്ചിരുന്നത്.രോഗിലേപനം സ്വീകരിച്ച് ദിവ്യകാരുണ്യ നാഥനെ സ്വീകരിച്ചു കൊണ്ട് തന്നെയാണ് ഇക്കഴിഞ്ഞ ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്ക് അവൾ തന്റെ സ്വർഗ്ഗീയ മണവാളന്റെ അടുത്തേക്ക് യാത്രയായത്… രോഗക്കിടക്കയിൽ ആയിരിക്കുമ്പോഴും കഠിനമായ വേദനയാൽ പുളയുമ്പോഴും  ദിവ്യകാരുണ്യഈശോയോടുള്ള ഭക്തിയും സ്നേഹവും തന്റെ ജീവിതം കൊണ്ട് അവൾ മറ്റുള്ളവർക്ക് പകർന്നു നൽകിയതായിരിക്കാം..
അവളുടെ വേദനകൾ കണ്ടു നിൽക്കാൻ കഴിയാതെ അവളുടെ മരണത്തിനായി മറ്റുള്ളവർ പ്രാർത്ഥിച്ചപ്പോഴും ഇനിയും കൂടുതൽ വേദനകൾ തനിക്ക് നൽകണമെയെന്നും, പരാതികൾ ഒന്നുമില്ലാതെ വേദനകളെല്ലാം ദൈവസ്തുതിയ്ക്കായി കാഴ്ചവെക്കുകയും ചെയ്തു. അങ്ങിനെ തൻറെ മരണം പോലും ദിവ്യകാരുണ്യ പ്രഘോഷണം ആക്കി മാറ്റി ഈ ജീസസ് യൂത്ത് കാരി.

രോഗം തന്നെ കാർന്നു തിന്നുന്നപ്പോഴും സ്വർഗ്ഗത്തിന്റെ സൗന്ദര്യം പുഞ്ചിരിയായി പകർന്നവൾ: അജ്ന.

 

കടപ്പാട്.
ഫാ. ജീൻ ഫെലിക്സ്
വികാരി, സെന്റ്. പാട്രിക് ചർച്ച്
വൈറ്റില..


Related Articles

ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പേരില്‍ ജന്മനാട്ടില്‍ റോഡ്

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് വൈപ്പിന്‍കരയിലെ , അദ്ദേഹത്തിന്റെ ജന്മഗൃഹത്തിനോടു ചേര്‍ന്ന കുരിശിങ്കല്‍-ഓച്ചന്തുരുത്ത് സാന്താക്രൂസ് സ്‌കൂള്‍ റോഡിന്

നഗരത്തിലെ പോലീസിന്റെ സന്നദ്ധ സേവനത്തിന് ഒരു സ്നേഹസമ്മാനവുമായി ESSS 

കൊച്ചി : കഴിഞ്ഞ ഒരു മാസക്കാലമായി സ്വയം മറന്ന് സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് സേനാങ്കങ്ങൾക്കു പഴ കിറ്റുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന

നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു..

    നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ടുകൊണ്ട്    നായരമ്പലം വെളിയത്താംപറമ്പ് ബസ് സ്റ്റോപ്പിൽ    തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു.  

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<