പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് -ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ..
പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് –
ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ..
വത്തിക്കാൻ: ഓഷ്യാനിയയിലെ പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പായി ഇടുക്കി ജില്ലയിലെ മേലോരം ഇടവക അംഗമായ ഡോ.ഫാ.സിബി മാത്യു പീടികലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
മെയ് 13നാണ് ഇത് സംബന്ധിച്ച നിയമനത്തിന് പാപ്പ ഫ്രാൻസിസ് അംഗീകാരം നൽകിയത്. ഫാ.സിബി മാത്യു , വാനിമോ രൂപതയുടെ വികാരി ജനറൽ ആയി സേവനം ചെയ്തു വരികയായിരുന്നു. 1952 -ൽ സ്ഥാപിതമായ ഐതാപെ രൂപതയുടെ ആറാമത്തെ ബിഷപ്പാണ് ഡോ. സിബി മാത്യു പീടികയിൽ.
1970 ഡിസംബർ ആറിനാണ് അദ്ദേഹം ജനിച്ചത്. അന്നക്കുട്ടി…മാത്യു വർക്കി എന്നിവരാ ണ് മാതാപിതാക്കൾ..
1995 ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് കോൺഗ്രിഗേഷൻ അംഗമാണ് അദ്ദേഹം..
1998 -ൽ പാപ്പുവ ന്യൂഗിനിയയിൽ എത്തിയ അദ്ദേഹം സെന്റ്.ജോൺ വിയാനി രൂപത മൈനർ സെമിനാരി റെക്ടറായി അഞ്ചുവർഷം സേവനമനുഷ്ഠിച്ചു..രൂപത ധനകാര്യ സമിതി അംഗമായും ഇടവക വൈദികനായും കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ നേതൃനിരയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്
Related
Related Articles
അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം
അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം ഒഹായോ : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വംശജരായ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ
ജീവിതം ഒരു ദൗത്യമാണ്! ചുമടല്ല!!
പാപ്പാ ഫ്രാന്‍സിസിന്‍റെ മിഷന് ഞായര്‍ വചന വിചിന്തനത്തിന്റെ പരിഭാഷ : പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍ 1. മലയും – കയറ്റവും – എല്ലാവരും മൂന്ന്
“വേഗത്തിൽ രൂപാന്തരപ്പെടുന്ന വംശീയതയെന്ന വൈറസ്…”
“വേഗത്തിൽ രൂപാന്തരപ്പെടുന്ന വംശീയതയെന്ന വൈറസ്…” വത്തിക്കാൻ : വംശീയതയ്ക്ക് എതിരായ ആഗോള ദിനത്തിൽ – മാർച്ച് 21, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച സന്ദേശം :