ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി നിര്യാതനായി
Print this article
Font size -16+

ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി (80 വയസ്സ്) നിര്യാതനായി.
എറണാകുളം ബോൾഗാട്ടിയിൽ മേത്തശ്ശേരി പീറ്ററും അന്നയും ആയിരുന്നു അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ബോൾഗാട്ടി സെന്റ്. സെബാസ്റ്റ്യൻ എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ അദ്ദേഹം പിന്നീട് എറണാകുളം സെൻറ്. ആൽബർട്സ് ഹൈസ്കൂളിലും അതിനുശേഷം ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും ഉപരിപഠനം നടത്തി.
1967 ൽ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് 1968 മുതൽ തിരുവനന്തപുരം ലത്തീൻ അതിരൂപതക്കു വേണ്ടി സേവനം ചെയ്തു. അവിടെ 13 പള്ളികളിൽ വികാരിയായും , അതോടൊപ്പം തിരുവനന്തപുരം പേട്ട ഫൊറോന വികാരിയായും, കൂടാതെ തിരുവനന്തപുരം അതിരൂപതയുടെ ബോർഡ് ഓഫ് എഡ്യൂക്കേഷൻ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
പ്രയാധിക്യത്തെ തുടർന്ന് അദ്ദേഹം കാക്കനാടുള്ള വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വൈദികരുടെ വിശ്രമ മന്ദിരമായ ആവിലഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
തൻറെ ജീവിതകാലം മുഴുവൻ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി അദ്ദേഹം ത്യാഗപൂർവം തൻറെ ജീവിതം ദൈവത്തിന് സമർപ്പിച്ചു.
അദ്ദേഹത്തിൻറെ വിയോഗത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവും തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം പിതാവും അനുശോചനം അറിയിച്ചു.
അദ്ദേഹത്തിൻറെ ഭൗതികശരീരം ഇന്ന് (05/02/’21 വെള്ളിയാഴ്ച) രാവിലെ 7.30 മുതൽ ബോൾഗാട്ടിയിൽ ഉള്ള ഭവനത്തിലും അതിന് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ ബോൾഗാട്ടി സെൻറ്. സെബാസ്റ്റ്യൻ പള്ളിയിലും പൊതുദർശനത്തിനു വെയ്ക്കും.
ഉച്ചകഴിഞ്ഞ് 3. 30ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ബോൾഗാട്ടി പള്ളിയിൽ വച്ച് നടക്കും. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും.
Related
Related Articles
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളിലെ അംഗീകൃത സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഉപരിപഠനം നടത്തുന്നതിന്, അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍,
സഭാവാർത്തകൾ-26. 02. 23
സഭാവാർത്തകൾ-26.02.23 വത്തിക്കാൻ വാർത്തകൾ കാരുണ്യം അല്പനേരത്തേക്കു മാത്രമുള്ള പ്രവർത്തിയല്ല: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : ഉപവാസവും കാരുണ്യപ്രവർത്തികളും കൂടുതൽ തീക്ഷ്ണതയോടെ അനുവർത്തിക്കാനുള്ള നോമ്പുകാലം
No comments
Write a comment
No Comments Yet!
You can be first to comment this post!