മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

 

സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

 

കൊച്ചി : സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു. ഷംഷബാദ് ബിഷപ്പായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന മാർ റാഫേല്‍ തട്ടില്‍ പിതാവിന്‍റെ പുതിയ സ്ഥാനലബ്ധി സീറോ മലബാര്‍ സഭയ്ക്കു പ്രത്യേകമായും കത്തോലിക്കസഭയ്ക്കു പൊതുവിലും പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരനും പണ്ഡിതനുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയെ മുന്നോട്ടു നയിക്കാന്‍ തികച്ചും അനുയോജ്യനാണ് എന്നും ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.


Related Articles

വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി

വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി.   കൊച്ചി. സ്വാർത്ഥത വെടിഞ്ഞ് ദൈവഹിതമറിഞ്ഞ് ജീവിക്കുന്നതാണ് യഥാർത്ഥ കത്തോലിക്ക വിശ്വാസിയുടെ കടമയെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യൂ

 സഭാവാർത്തകൾ-26. 02. 23

സഭാവാർത്തകൾ-26.02.23   വത്തിക്കാൻ വാർത്തകൾ കാരുണ്യം അല്പനേരത്തേക്കു മാത്രമുള്ള പ്രവർത്തിയല്ല: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാന്‍ സിറ്റി :  ഉപവാസവും കാരുണ്യപ്രവർത്തികളും കൂടുതൽ തീക്ഷ്ണതയോടെ അനുവർത്തിക്കാനുള്ള നോമ്പുകാലം

കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ജനുവരി 8-ന് ആലപ്പുഴയില്‍

കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ജനുവരി 8-ന് ആലപ്പുഴയില്‍. കൊച്ചി- കെഎല്‍സിഎ കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗവും,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<