വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ

വരാപ്പുഴ അതിരൂപതയ്ക്ക്

അഭിമാനത്തിന്റെ

നിമിഷങ്ങൾ.

 

കൊച്ചി : മെയ് ദിനത്തില്‍ ( 01.05.23 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 7 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വെച്ച് നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ച അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനൽകിയത്. ചാൻസലർ ഫാ. എബിജിൻ അറക്കൽ,  സെമിനാരി റെക്ടർമാരായ ഫാ. ജോബ്‌വാഴക്കൂട്ടത്തില്‍,  ഫാ. ജോസി കോച്ചാപ്പിള്ളി, ഫാ.സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, കൂടാതെ മറ്റു വൈദീകരും ദിവ്യബലിക്ക് സഹകാർമികത്വം വഹിച്ചു. 7 വൈദിക വിദ്യാർഥികളുടെയും ഇടവകയിൽ നിന്നുള്ള വികാരിയച്ചന്മാരാണ്‌ പൗരോഹിത്യ വസ്ത്രം അവരെ ധരിപ്പിച്ചത്. വൈദിക വിദ്യാർത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും ദിവ്യബലിയിൽ പങ്കെടുക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  

 

 


Related Articles

സഭാ വാർത്തകൾ- 22.01.23

സഭാ വാർത്തകൾ – 22.01.23   വത്തിക്കാന്‍ വാർത്തകൾ   ക്രൈസ്തവർ സമാധാനസ്ഥാപകരാകണം: ഫ്രാൻസിസ് പാപ്പാ ഫിൻലാന്റിൽ നിന്നുള്ള എക്യൂമെനിക്കൽ പ്രതിനിധി സംഘത്തെ ജനുവരി 19-ന് വത്തിക്കാനിൽ

KEAM പ്രവേശനം: ഐസാറ്റ് എഞ്ചിനീയർ കോളേജ് ഹെൽപ്‌ലൈൻ ആരംഭിച്ചു

KEAM പ്രവേശനം: ഐസാറ്റ് എഞ്ചിനീയർ കോളേജ് ഹെൽപ്‌ലൈൻ ആരംഭിച്ചു.   കൊച്ചി : കേരളത്തിലെ വളരെ പ്രധാനപ്പെട്ട പ്രവേശന പരീക്ഷയായ KEAM അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍   എറണാകുളം : അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ന്യായവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും സ്ഥിരോത്സഹത്തിലൂടെയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<