വരാപ്പുഴ അതിരൂപത സി. എൽ.സി. ഫോർമേഷിയോ ആരംഭിച്ചു

വരാപ്പുഴ അതിരൂപത സി.

എൽ.സി. ഫോർമേഷിയോ

ആരംഭിച്ചു

 

കൊച്ചി : വരാപ്പുഴ അതിരൂപതാ സി. എൽ.സിയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിലെ യുവജനങ്ങൾക്കായി ആരംഭിക്കുന്ന ഫോർമേഷൻ ക്ലാസ്സ്‌ “സി. എൽ. സി. ഫോർമേഷിയോ 2022″ന് കൂനമ്മാവ് വിശുദ്ധ ചാവറയച്ചന്റെ തിരുസന്നിധിയിൽ നിന്ന്  തുടക്കം കുറിച്ചു . ഭാവിയിലെ സംഘടനാ ഭാരവാഹികളെയും നേതാക്കളെയും വാർത്തെടുക്കാനും, സഭാകമ്പം ഇല്ലാത്ത ഒരു പുതുതലമുറയെ നിർമിക്കാനും വേണ്ടി ആരംഭിച്ച സി. ൽ. സി ഫോർമേഷയിയോ കേരള സി.എൽ.സി മുൻ പ്രസിഡന്റ്‌ നിലവിൽ കടുങ്ങല്ലൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പറും ആയ ശ്രീ. യേശുദാസ് പറപ്പിള്ളി ആദ്യത്തെ ക്ലാസ് എടുത്തുകൊണ്ടു ഉദ്ഘാടനം ചെയ്തു. സി. എൽ. സിയുടെ മുൻ അതിരൂപതാ പ്രസിഡന്റും നിലവിൽ കോട്ടുവള്ളി ജില്ലാ പഞ്ചായത്ത്‌ മെമ്പറും ആയ ഷാരോൺ പനക്കൽ, മുൻ സി.എൽ.സി ഭാരവാഹിയും നിലവിലെ ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റും ആയ ശ്രീമതി. രമ്യ ടീച്ചർ, വരാപ്പുഴ അതിരൂപതാ സി. എൽ. സി പ്രസിഡന്റ്‌ ശ്രീ. തോബിയാസ് കോർണേലി തുടങ്ങിയവർ ചേർന്ന് നേതൃത്വ പരിശീലന ക്ലാസിന്റെ തുടക്കം കുറിച്ചു . കൂനമ്മാവ് സെൻറ്. ഫിലോമിന സി. എൽ.സി യുടെ പുതിയ അംഗങ്ങൾക്ക് ഇടവക സഹവികാരി ഫാ. റിനോയ് യുടെ കാർമികത്ത്വത്തിൽ നൽകിയ പ്രാഥമിക അംഗത്വ വിതരണം നടത്തി. സെന്റ്. ഫിലോമിനാ സി. എൽ. സി ക്ക് എല്ലാവിധ പിന്തുണയും നൽകും എന്ന് ഇടവക സഹവികാരി ഫാ. റിനോയ് അറിയിച്ചു. സി എൽ സി ഭാരവാഹികൾ ആയ അലൻ ജോർജ് ,ഡോണ ഏർണസ്റ്റ്ൻ, ആൻ നിഖിൻസ്, ഡെന്നിസ്, അലൻ ടൈറ്റസ്, അഖിൽ റാഫേൽ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.


Related Articles

വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ

വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം : ഫാ. എബിജിൻ അറക്കൽ കൊച്ചി : വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കണം എന്ന് വരാപ്പുഴ അതിരൂപതാ ചാൻസിലർ പ്രസ്താവിച്ചു. പരിമിതമായ സാഹചര്യത്തിൽ ഓരോ

ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 )

ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 )   ഇറ്റലിയിലെ മോണ്ടോവിയിൽ 1826 ജനുവരി 26 – നു ജനിച്ച ലേയണാർഡ് മെലാനോ ഓഫ്

സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി

സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി.   കൊച്ചി : ജാതി സെൻസസ് നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ച് കേരളത്തിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<