വിശുദ്ധ ഇഗ്നേഷ്യസ് ലയോള മുറിപ്പെട്ടതിന്‍റെ 500-ാം വാർഷികം

വിശുദ്ധ ഇഗ്നേഷ്യസ് ലയോള മുറിപ്പെട്ടതിന്‍റെ 500-ാം വാർഷികം

വത്തിക്കാൻ : മെയ് 20 വ്യാഴം – വിശുദ്ധ ഇഗ്നേഷ്യസിന്‍റെ സ്മരണയിൽ ഈശോസഭാംഗം കൂടിയായ പാപ്പാ ഫ്രാൻസിസ്  ട്വിറ്ററിൽ പങ്കുവച്ച സന്ദേശമാണിത്.

 

“പാംപ്ലോനയിൽ വിശുദ്ധ ഇഗ്നേഷ്യസ് മുറിവേറ്റതിന്‍റെ 500-ാം വാർഷിക ദിനത്തിൽ ഈശോസഭാ സ്ഥാപകനായ വിശുദ്ധന്‍റെ മനഃപരിവർത്തനത്തിന്‍റെ യാത്രയിൽ പങ്കുചേരാൻ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു. അതിലൂടെ നാമും നവീകരിക്കപ്പെടുവാനും എല്ലാം പുതുതായി തുടങ്ങുവാനും ഇടവരട്ടെ.”

പാംപ്ലോന പോരാട്ടം :

ഫ്രാൻസും ഹാഫ്സ്ബർഗും തമ്മിൽ 1521-1526 കാലയളവിൽ നടന്ന യുദ്ധത്തിന്‍റെ ഭാഗമായിരുന്നു (Battle of Pamplona) പാംപ്ലോനയിലെ പോരാട്ടം. 1521-ൽ നവാരെ പ്രദേശം സ്പെയിൻ കീഴടക്കി. ഫ്രഞ്ചു പിൻതുണയോടെ തിരിച്ചടി ആരംഭിച്ചു. സ്പേയിനിന്‍റെ ഭടനായിരുന്ന ലയോളയിലെ ഇഗ്നേഷ്യസ് ഉൾപ്പെടുന്ന സ്പാനിഷ് സേനയെ പാംപ്ലോനയിൽവെച്ച് നവാരെക്കാർ തോല്‍പിക്കുകയും സൈനിക താവളം കീഴടക്കുകയും ചെയ്തു. ഈ പോരാട്ടത്തിൽ കോട്ടയിൽ കാവൽ റോന്തു ചുറ്റുകയായിരുന്ന ഇഗ്നേഷ്യസിന്‍റെ രണ്ടു കാലുകളും പീരങ്കി വെടിയേറ്റ് തകർന്നു. ഈ മുറിവുകളാണ് പിന്നീട് ഈശോ സഭയുടെ സ്ഥാപകനും വിശുദ്ധനുമായിത്തീർന്ന ഇഗ്നേഷ്യസിന്‍റെ മാനസാന്തരത്തിന് കാരണമായത്. ഇതു നടന്നത് 1521 മെയ് 20-നായിരുന്നു.


Related Articles

നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ

നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുന്ന ഉത്ഥിതൻ വത്തിക്കാൻ : ഏപ്രിൽ 12, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “നമ്മെ സുരക്ഷയിലേയ്ക്കു നയിക്കുവാനായി മരണത്തിലൂടെ കടന്നുപോയ

പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു മുന്നേറുക:ഫ്രാൻസീസ് പാപ്പാ

പരസ്പരം തുണച്ചും സഹായിച്ചും ഒത്തൊരുമിച്ചു മുന്നേറുക : ഫ്രാൻസീസ് പാപ്പാ. വത്തിക്കാൻ : കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ കിഴക്കെ ആഫ്രിക്കൻ കത്തോലിക്കാ സർവ്വകലാശാലയിൽ ചൊവ്വാഴ്‌ച (19/07/22) ആരംഭിച്ച

ആത്മക്കാരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ബലിയര്‍പ്പണം

“പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി”യില്‍ (Catecomb of Prischilla) പാപ്പാ ഫ്രാന്‍സിസ് പരേതാത്മാക്കള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കും.                    

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<